‘പൊലീസ് നടപടി ഏകപക്ഷീയം, അനുവദിച്ച് തരാനാകില്ല’; വിദ്വേഷ പ്രചരണം നടത്തിയയാളെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍ 

‘പൊലീസ് നടപടി ഏകപക്ഷീയം, അനുവദിച്ച് തരാനാകില്ല’; വിദ്വേഷ പ്രചരണം നടത്തിയയാളെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍ 

ഫെയ്‌സ്ബുക്കിലൂടെ വിദ്വേഷ പ്രചരണം നടത്തിയ യുവാവിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീജിത് രവീന്ദ്രനെ അറസ്റ്റ് ചെയ്ത നടപടി ഏകപക്ഷീയമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരില്‍ പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ശ്രീജിത്തിനെ പിന്തുണച്ച് സുരേന്ദ്രന്‍ രംഗത്തെത്തിയത്. സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായാണ് സുരേന്ദ്രന്‍ കണ്ണൂരിലെത്തുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാനത്ത് വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതിന്റെ ഉദാഹരണമാണ് ശ്രീജിത്തിന്റെ അറസ്റ്റ്. അട്ടപ്പാടിയിലെ ശ്രീജിത്തിന്റെ അറസ്റ്റ് ഏകപക്ഷീയമായ നടപടിയാണ്. കേരളത്തിലെ ആയിരക്കണക്കിന് ഇടതുപക്ഷ- ജിഹാദി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഷം ചീറ്റിയിട്ടും ഇതിനെതിരെ നടപടിയെടുക്കാത്ത കേരള പൊലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും, അറസ്റ്റിനെ ആഘോഷിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ശ്രീജിത്ത് രവീന്ദ്രനെ ന്യായീകരിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരനും നേരത്തെ രംഗത്തെത്തിയിരുന്നു.

‘പൊലീസ് നടപടി ഏകപക്ഷീയം, അനുവദിച്ച് തരാനാകില്ല’; വിദ്വേഷ പ്രചരണം നടത്തിയയാളെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍ 
‘എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്’; മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ യുവാവിനെ ന്യായീകരിച്ച് വി മുരളീധരന്‍

വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഡല്‍ഹി കലാപത്തെ കുറിച്ച് കേരളത്തില്‍ പ്രചരിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ വാദിച്ചു. നടന്നതിന്റെ നേര്‍ വിപരീതമായ കാര്യങ്ങളാണ് ആസൂത്രിതമായി പറഞ്ഞു പരത്തുന്നത്. ആരുടെ കടകളാണ് കൂടുതല്‍ തകര്‍ക്കപ്പെട്ടത്, ആരാണ് കൂടുതല്‍ കൊല്ലപ്പെട്ടത് എന്നൊക്കെ പരിശോധിച്ചാല്‍ ഡല്‍ഹി കലാപത്തില്‍ നടന്നത് എന്താണെന്ന് മനസിലാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in