'ലവ് ജിഹാദും' 'നാര്‍ക്കോട്ടിക് ജിഹാദും' ചര്‍ച്ചയാകും; തൃക്കാക്കരയില്‍ സഭാ വിശ്വാസികളുടെ വോട്ട് ബി.ജെ.പിക്കെന്ന് കെ.സുരേന്ദ്രന്‍

'ലവ് ജിഹാദും' 'നാര്‍ക്കോട്ടിക് ജിഹാദും' ചര്‍ച്ചയാകും; തൃക്കാക്കരയില്‍ സഭാ വിശ്വാസികളുടെ വോട്ട് ബി.ജെ.പിക്കെന്ന് കെ.സുരേന്ദ്രന്‍

തൃക്കാക്കരയില്‍ ക്രൈസ്തവ സഭാ വിശ്വാസികളുടെ വോട്ട് ബി.ജെ.പിക്കെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ക്രൈസ്തവ സഭകള്‍ 'ഭീകരവാദ ശക്തികളോട്' എടുക്കുന്ന സമീപനം ഈ തെരഞ്ഞെടുപ്പിലെ ഒരു പ്രധാനപ്പെട്ട സവിശേഷതയാണ്. അത്തരം രാഷ്ട്രീയസാഹചര്യത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥിത്വമാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ 'ലവ് ജിഹാദ്' 'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുമെന്നും കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട്.

കെ.സുരേന്ദ്രന്‍ പറഞ്ഞത്

ക്രൈസ്തവ, ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന 'മതഭീകരവാദികളോട്' എല്‍.ഡി.എഫും യു.ഡി.എഫും മൃദുസമീപനമാണ് സ്വീകരിക്കുന്നത് എന്നത് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയമായി മാറും.

ഭീകരവാദ ശക്തികളെ പ്രീണിപ്പിക്കുന്ന സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട് വോട്ടര്‍മാരുടെ ഇടയില്‍ ചലനമുണ്ടാക്കും. ക്രൈസ്തവ സഭകള്‍ ഭീകരവാദ ശക്തികളോട് എടുക്കുന്ന സമീപനം ഈ തെരഞ്ഞെടുപ്പിലെ ഒരു പ്രധാനപ്പെട്ട സവിശേഷതയാണ്. അത്തരം രാഷ്ട്രീയസാഹചര്യത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥിത്വമാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും കെ.സുരേന്ദ്രന്‍.

തൃക്കാക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ എ.എന്‍ രാധാകൃഷ്ണനെ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.

Related Stories

No stories found.
logo
The Cue
www.thecue.in