കോണ്‍ഗ്രസ് യോഗത്തില്‍ ഉറങ്ങിയ നേതാക്കള്‍ക്ക് സുധാകരന്റെ ശാസന, എഴുന്നേല്‍പ്പിച്ച് നിര്‍ത്തി; മുഖം കഴുകി വരാന്‍ ആവശ്യം

കോണ്‍ഗ്രസ് യോഗത്തില്‍ ഉറങ്ങിയ നേതാക്കള്‍ക്ക് സുധാകരന്റെ ശാസന, എഴുന്നേല്‍പ്പിച്ച് നിര്‍ത്തി; മുഖം കഴുകി വരാന്‍ ആവശ്യം

കോണ്‍ഗ്രസ് യോഗത്തിനിടെ കസേരിയില്‍ ഇരുന്ന് ഉറങ്ങിയ നേതാക്കളെ ശാസിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ഉറങ്ങിയ നേതാക്കളില്‍ ഒരാളെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി മുഖം കഴുകി വരാനും സുധാകരന്‍ ആവശ്യപ്പെട്ടു. കെപിസിസിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടന്ന പൊളിറ്റിക്കല്‍ കണ്‍വെന്‍ഷനിലായിരുന്നു സംഭവം.

നാല് ജില്ലകളില്‍ നിന്നുള്ള കെപിസിസി ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ കെ റെയിലനെതിരെ എടുക്കേണ്ട നിലാപടുകളെക്കുറിച്ചും പ്രത്യക്ഷ സമര രീതികളെക്കുറിച്ചുമാണ് ചര്‍ച്ച നടന്നത്. ഏറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഭാരവാഹികളെയാണ് വിളിച്ചത്.

ഡിസിസി ഭാരവാഹികളും എംപിമാരും എം.എല്‍.എമാരും ജനപ്രതിനിധികളും എല്ലാം യോഗത്തില്‍ പങ്കെടുത്തിരുന്നു.

സമരമുഖത്തേക്ക് സ്ത്രീകളെയും വീട്ടമ്മമാരെയും ഉള്‍പ്പെടെ പങ്കെടുപ്പിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി. സമരപരിപാടികള്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കുന്ന തരത്തില്‍ എത്തിക്കണമെന്നാണ് നിര്‍ദേശം. ഇതിനോടനുബന്ധിച്ച് ജില്ലാ തലത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുകയും പദ്ധതിക്കെതിരായ ലഘുലേഖകള്‍ വീടുകളില്‍ കൊണ്ടെത്തിക്കുകയും ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.

ജനുവരി 20നുള്ളില്‍ എല്ലാ മണ്ഡലം കമ്മിറ്റികളും കെ-റെയിലിനെതിരെ ധര്‍ണ സംഘടിപ്പിക്കണമെന്നാണ് ആവശ്യം. പേരിനുള്ള സമരമല്ല ഉദ്ദേശിക്കുന്നതെന്നാണ് സുധാകരന്‍ യോഗത്തില്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in