'അനില്‍കുമാര്‍ ഇപ്പോള്‍ തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ നേതാവ്'; പരിഹസിച്ച് കെ.സുധാകരന്‍

'അനില്‍കുമാര്‍ ഇപ്പോള്‍ തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ നേതാവ്'; പരിഹസിച്ച് കെ.സുധാകരന്‍

കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയിലെത്തിയ കെ.പി.അനില്‍കുമാറിനെ പരിഹസിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. 42 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവിപ്പോള്‍ തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ നേതാവായി. കോണ്‍ഗ്രസില്‍ സംഘടന ചുമതലയുണ്ടായിരുന്ന നേതാവിനാണ് ഈ ഗതിയെന്നും കെ.സുധാകരന്‍ പറഞ്ഞു.

ആറ് ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത യൂത്ത് കോണ്‍ഗ്രസ് കേഡര്‍മാക്കായി കോഴിക്കോട് സംഘടിപ്പിച്ച യോഗത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം. നവംബര്‍ രണ്ടിന് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് അംഗത്വമെടുക്കും, കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്നവര്‍ക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ പോയ ചെറിയാന്‍ ഫിലിപ്പിന്റെ അനുഭവം പാഠമാകണമെന്നും സുധാകരന്‍ പറഞ്ഞു.

സംഘടന തെരഞ്ഞെടുപ്പില്‍ മത്സരം ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. പാര്‍ട്ടിയില്‍ ഗ്രൂപ്പ് വേണ്ടെന്ന നിലപാടാണ് തനിക്ക്. പാര്‍ട്ടിയില്‍ ജനാധിപത്യം ഉണ്ടാകാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in