'ചെറിയാന്‍ വരുന്നത് കോണ്‍ഗ്രസിന് കരുത്തേകും'; സന്തോഷമെന്ന് കെ.മുരളീധരന്‍

'ചെറിയാന്‍ വരുന്നത് കോണ്‍ഗ്രസിന് കരുത്തേകും'; സന്തോഷമെന്ന് കെ.മുരളീധരന്‍

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്ത് കെ.മുരളീധരന്‍ എം.പി. ചെറിയാന്‍ ഫിലിപ്പിന്റെ വരവ് കോണ്‍ഗ്രസിന് കരുത്തേകുമെന്നും, ഇതില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കെ.മുരളീധരന്‍ പറഞ്ഞു.

'ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ സന്തോഷമാണ്. 2011ല്‍ പരസ്പരം മത്സരിച്ചെങ്കിലും ഞങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധവും സ്‌നേഹബന്ധവും നിലനിര്‍ത്തിയിരുന്നു. എല്ലാ ഓണത്തിനും ന്യൂഇയറിനും അദ്ദേഹമാണ് എനിക്ക് ആദ്യം സന്ദേശമയക്കാറ്, ഞാന്‍ ചുരുക്കം ചിലര്‍ക്കെ തിരിച്ച് സന്ദേശമയക്കാറുള്ളൂ, അതില്‍ ഒരാള്‍ ചെറിയാന്‍ ഫിലിപ്പാണ്.'

കരുണാകരനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ചെറിയാന്‍ ഫിലിപ്പെന്നും മുരളീധരന്‍ പറഞ്ഞു. തന്റെ പിതാവിനെ അവസാന കാലത്ത് എല്ലാവരും കൈവിട്ടപ്പോള്‍ ചെറിയാന്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചെറിയാന്‍ ഫിലിപ്പിന്റെ വരവ് കോണ്‍ഗ്രസിന് കരുത്ത് പകരുമെന്നും, പക്ഷെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

'ചെറിയാന്‍ വരുന്നത് കോണ്‍ഗ്രസിന് കരുത്തേകും'; സന്തോഷമെന്ന് കെ.മുരളീധരന്‍
'കണ്ണടയുന്നതുവരെ പ്രതികരിക്കും, രാഷ്ട്രീയനിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കും'; യൂട്യൂബ് ചാനല്‍ തുടങ്ങുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

Related Stories

No stories found.
logo
The Cue
www.thecue.in