തല്ലുമ്പോള്‍ തിരിച്ച് രണ്ട് കൊടുക്കുന്നത് സെമി കേഡറിന്റെ ഭാഗം;ഗാന്ധിയുടെ ആശയത്തില്‍ നിന്ന് കോണ്‍ഗ്രസ് മാറിയിട്ടില്ലെന്ന് കെ.മുരളീധരന്‍

തല്ലുമ്പോള്‍ തിരിച്ച് രണ്ട് കൊടുക്കുന്നത് സെമി കേഡറിന്റെ ഭാഗം;ഗാന്ധിയുടെ ആശയത്തില്‍ നിന്ന് കോണ്‍ഗ്രസ് മാറിയിട്ടില്ലെന്ന് കെ.മുരളീധരന്‍

Published on

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിക്ക് മാറ്റമുണ്ടാകും നയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. സെമികേഡര്‍ എന്ന് പറയുമ്പോള്‍ ഞങ്ങളെ തല്ലുമ്പോള്‍ തിരിച്ച് രണ്ട് കൊടുക്കുന്നത് സെമി കേഡറിന്റെ ഭാഗമാണ്.

ഗാന്ധിജി പറഞ്ഞിട്ടുള്ള ആശയത്തില്‍ നിന്ന് ഞങ്ങള്‍ മാറിയിട്ടില്ല. ഇടത്തെ ചെവിടത്ത് അടിച്ചാല്‍ വലത്തേക്ക് കാണിച്ചുകൊടുക്കണമെന്നേ പറഞ്ഞിട്ടുള്ളു. അതിനുശേഷമുള്ളത് പറഞ്ഞിട്ടില്ലെന്ന് മുരളീധരന്‍

മുരളീധരന്‍ പറഞ്ഞത്

സെമികേഡര്‍ എന്ന് പറയുമ്പോള്‍ ഞങ്ങളെ തല്ലുമ്പോള്‍ തിരിച്ച് രണ്ട് കൊടുക്കുന്നത് സെമി കേഡറിന്റെ ഭാഗമാണ്. ഗാന്ധിജി പറഞ്ഞിട്ടുള്ള ആശയത്തില്‍ നിന്ന് ഞങ്ങള്‍ മാറിയിട്ടില്ല. ഇടത്തെ ചെവിടത്ത് അടിച്ചാല്‍ വലത്തേക്ക് കാണിച്ചുകൊടുക്കണമെന്നേ പറഞ്ഞിട്ടുള്ളു. അതിനുശേഷമുള്ളത് പറഞ്ഞിട്ടില്ല.

അത് വേണ്ടി വരുമല്ലോ. ഞങ്ങളെ വളഞ്ഞിട്ട് തല്ലുമ്പോള്‍ എന്ത് ചെയ്യും. പൊലീസില്‍ നിന്നും നീതി കിട്ടില്ല. അതാണ് ഞാന്‍ പറഞ്ഞത്, അത് ഞങ്ങളുടെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. നമുക്ക് ആരെയും വെല്ലുവിളിക്കാം പക്ഷേ ശരീരത്തില്‍ തൊട്ടാല്‍ കളിമാറും. അതുകൊണ്ട് അതൊക്കെ ഒന്ന് നിര്‍ത്തുകയാണ് നല്ലത്.

കോണ്‍ഗ്രസിനകത്ത് സുധാകരന്‍ ആരാധനയൊന്നുമില്ല. എല്ലാവരും പരസ്പര ബഹുമാനത്തിലാണ് നിക്കുന്നത്. സ്ഥാനത്തിരിക്കുമ്പോള്‍ എല്ലാവരെയും ആരാധിക്കും. എന്നെയും ആരാധിച്ചിട്ടുണ്ട്. അതിന് ശേഷമൊക്കെ കണക്ക് തന്നെ.

logo
The Cue
www.thecue.in