മന്ത്രിസ്ഥാനം രാഷ്രീയ കാരണങ്ങൾ കൊണ്ട് ; സഹോദരിയുടെ ആരോപണങ്ങൾ നിഷേധിച്ച് ഗണേഷ്‌കുമാർ

മന്ത്രിസ്ഥാനം രാഷ്രീയ കാരണങ്ങൾ കൊണ്ട് ; സഹോദരിയുടെ ആരോപണങ്ങൾ നിഷേധിച്ച് ഗണേഷ്‌കുമാർ

രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് രണ്ടാം ഊഴത്തിൽ മന്ത്രിസ്ഥാനം ലഭിച്ചതെന്ന് നിയുക്ത എം എൽ എ കെ ബി ഗണേഷ്‌കുമാർ. വിൽപത്ര ആരോപണവുമായി ബന്ധപ്പെട്ട് സഹോദരി മുഖ്യമന്ത്രിയോട് പരാതി പറഞ്ഞത് കൊണ്ടാണ് ആദ്യ ഊഴത്തിൽമന്ത്രിസഭയിൽ സ്ഥാനം കിട്ടാതെ പോയതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ഗണേഷ്‌കുമാറിന്റെ പ്രതികരണം

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് യാതൊരു അസംതൃപ്തിയും ഇല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് മന്ത്രിസ്ഥാനം വിഭജിക്കുവാൻ തീരുമാനിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഒരു കക്ഷിയാണ് ഞങ്ങൾ. സർക്കാരിന് എല്ലാവിധ പിന്തുണയും നൽകി ഞങ്ങൾ കൂടെത്തന്നെയുണ്ട്. മന്ത്രിസ്ഥാനം രണ്ടാം ഊഴത്തിൽ കിട്ടിയതിന്റെ കാരണം രാഷ്ട്രീയമാണ്. സാമൂഹ്യപരമായ കാര്യങ്ങളൊക്കെ നോക്കീയിട്ടാണ് തീരുമാനിക്കുന്നത്. രാഷ്ട്രീയം അറിയുന്നവർക്ക് അതൊക്കെ മനസ്സിലാകും. അച്ഛന്റെ വേർപാടിന് ശേഷം വലിയ ചുമതലയാണ് എന്നിൽ വന്നിരിക്കുന്നത്. കേരളത്തിൽ സുതാര്യതയുള്ള ഒരു പാർട്ടിയായി വളർത്തിയെടുക്കുകയാണ് ലക്‌ഷ്യം.

Related Stories

No stories found.
logo
The Cue
www.thecue.in