ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ? അമിത് ഷായ്‌ക്കൊപ്പം മോദിയെ കണ്ടു 

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ? അമിത് ഷായ്‌ക്കൊപ്പം മോദിയെ കണ്ടു 

മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ണായക നീക്കം. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീട്ടില്‍ സന്ദര്‍ശിച്ചു. മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സിന്ധ്യയെ നേരത്തേ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ? അമിത് ഷായ്‌ക്കൊപ്പം മോദിയെ കണ്ടു 
മാസ്‌കിന് കൊള്ളവില ഗുരുതരകുറ്റം, റെയ്ഡും കര്‍ശന നടപടിയുമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. അതിനിടെ ഭരണം വീഴാതിരിക്കാന്‍ കോണ്‍ഗ്രസ് തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചു. തന്നെ അനുകൂലിക്കുന്ന 18 എംഎല്‍എമാരെ സിന്ധ്യ നേരത്തേ ബംഗളൂരുവിലേക്ക് മാറ്റിയിരുന്നു. അരുരഞ്ജനത്തിന് കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും സിന്ധ്യ മുഖം കൊടുത്തിരുന്നില്ല. 228 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 115 അംഗങ്ങളുടെ പിന്‍തുണയാണ് വേണ്ടത്.

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ? അമിത് ഷായ്‌ക്കൊപ്പം മോദിയെ കണ്ടു 
പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാംഹിംകുഞ്ഞിന്റെ വീട്ടില്‍ റെയ്ഡ്

കോണ്‍ഗ്രസ് പക്ഷത്ത് 121 അംഗങ്ങളാണ്. ബിജെപിക്ക് 107 എംഎല്‍എമാരുണ്ട്. സിന്ധ്യയ്‌ക്കൊപ്പം 18 എംഎല്‍എമാര്‍ ബിജെപി വിട്ടാല്‍ കമല്‍നാഥ് സര്‍ക്കാര്‍ നിലംപൊത്തും. കഴിഞ്ഞ കുറച്ചിടെയായി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് നേതൃത്വത്തോട് അസ്വാരസ്യവുമായി നിലകൊള്ളുകയായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിമതസ്വരം കടുപ്പിക്കുകയും പരസ്യമാക്കുകയുമായിരുന്നു. കോണ്‍ഗ്രസില്‍ അവഗണന നേരിടുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

Related Stories

No stories found.
logo
The Cue
www.thecue.in