'എല്ലാവരും മരണമൊഴി എഴുതി കോടതിയില്‍ സമര്‍പ്പിക്കണം, ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം'; ജൂഡ് ആന്റണി

'എല്ലാവരും മരണമൊഴി എഴുതി കോടതിയില്‍ സമര്‍പ്പിക്കണം, ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം'; ജൂഡ് ആന്റണി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി. ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി എഴുതി ഇപ്പോഴേ കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജൂഡ് ആന്റണി പറയുന്നത്. വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതമായിരിക്കണം മരണമൊഴിയെന്നും ജൂഡ് ആന്റണി കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം: 'ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം. ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം പ്രതിപ്പട്ടികയില്‍ വരുന്ന ഒരു മാസ്സ് മരണ മൊഴി. 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല.'

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണം എന്ന ആവശ്യം ഉയര്‍ത്തി വന്‍ കാമ്പെയിനുകളാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ നടക്കുന്നത്. പൃഥ്വിരാജ്, ഹരീഷ് പേരടി ഉള്‍പ്പടെ സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

'എല്ലാവരും മരണമൊഴി എഴുതി കോടതിയില്‍ സമര്‍പ്പിക്കണം, ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം'; ജൂഡ് ആന്റണി
'ഡാം പണി തമിഴ്‌നാടിനെ ഏല്‍പ്പിക്കണം, നല്ല ഡാം ഉണ്ടാക്കും, കേരളത്തിന് സമാധാനമായി ഉറങ്ങാം'; ഹരീഷ് പേരടി
'എല്ലാവരും മരണമൊഴി എഴുതി കോടതിയില്‍ സമര്‍പ്പിക്കണം, ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം'; ജൂഡ് ആന്റണി
ന്യായീകരണം അര്‍ഹിക്കുന്നില്ല; മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കണമെന്ന് പൃഥ്വിരാജ്

Related Stories

No stories found.
logo
The Cue
www.thecue.in