അവതാരകന്റെ പക്ഷപാതം കണ്ടുപടിക്കുന്നത് സംസാരിക്കാന്‍ അനുവദിച്ച സെക്കന്‍ഡുവരെ കഷ്ടപ്പെട്ട് കണക്കുകൂട്ടിയാണ്; ജോണി ലൂക്കോസ്

അവതാരകന്റെ പക്ഷപാതം കണ്ടുപടിക്കുന്നത് സംസാരിക്കാന്‍ അനുവദിച്ച സെക്കന്‍ഡുവരെ കഷ്ടപ്പെട്ട് കണക്കുകൂട്ടിയാണ്; ജോണി ലൂക്കോസ്

കൊച്ചി: ടെലിവിഷന്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുംമനോരമ ന്യൂസ് ചാനല്‍ ഡയറക്ടറുമായ ജോണി ലൂക്കോസ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖമാസികയായ പത്രപ്രവര്‍ത്തകനില്‍ എഴുതിയ ലേഖനത്തിലാണ് ജോണി ലൂക്കോസ് നിലപാട് തുറന്നെഴുതിയത്.

കുറ്റപ്പെടുത്താനല്ലാതെ സത്യം പറയാനുളള അവസരമായി ടെലിവിഷന്‍ ചര്‍ച്ചകള്‍മാറ്റിയെടുക്കാന്‍ അതില്‍ പങ്കെടുക്കുന്നരാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും ഉത്തരവാദിത്തമില്ലേ? എന്ന് ജോണി ലൂക്കോസ് ചോദിച്ചു.

''മുമ്പ് മാധ്യമസ്ഥാപനങ്ങളെയാണ് പൊതുവേദികളില്‍ ആക്ഷേപിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകരെത്തന്നെ വ്യകതിപരമായി ആക്രമിക്കുന്നതിലേക്കു തിരിഞ്ഞു. ഓരോ മാധ്യമപ്രവര്‍ത്തകന്റെയും ജാതിയും പഠനകാല

ത്തെ രാഷ്ട്രീയവുമൊക്കെ തപ്പിയെടുത്ത് അവര്‍ നിഷ്പക്ഷരല്ല എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഓരോ പ്രതിനിധിക്കും സംസാരിക്കാന്‍ കിട്ടിയ സമയത്തിന്റെ സെക്കന്‍ഡു കണക്കുവരെ കഷ്ടപ്പെട്ട് കണക്കുക്കൂട്ടിയാണ് ചിലര്‍ അവതാരകരില്‍ പക്ഷപാതം കണ്ടുപിടിക്കുന്നത്.

അവതാരകര്‍ ചര്‍ച്ചയില്‍ കക്ഷി ആവരുത് എന്നതിനോട് യോജിക്കുന്നു. എന്നുവച്ച് വ്യത്യസ്താഭിപ്രായത്തില്‍

ഈന്നിയുള്ള ചോദ്യം ചോദിച്ചുകൂടേ? ഈ സത്യാനന്തരകാലത്തില്‍ ഓരോരുത്തരെയും സ്വന്തം ഭകതസംഘത്തില്‍ അംഗമാക്കാനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘടിത പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്. ഒപ്പം നില്‍ക്കാത്തവരെല്ലാം അവര്‍ക്കു ശത്രുക്കളാണ്. ചര്‍ച്ചയിലോ സംഭാഷണത്തിലോ സമന്വയത്തിലോ ഒന്നും അവര്‍ക്കൊരു വിശ്വാസവുമില്ല. .

അവരുടെ വിശ്വാസങ്ങളെ ശരിവയ്ക്കുന്ന കാര്യങ്ങള്‍ മാത്രമാണ് അവര്‍ ചര്‍ച്ചയില്‍ തിരയുന്നത്. അല്ലാത്തതിനെയൊക്കെ നിരാകരിക്കാന്‍ ഒരുങ്ങിയാണ് ടെലിവിഷനു മുന്നില്‍ ഇരിക്കുന്നത്. പക്ഷേ മാധ്യമങ്ങളെ പഴിക്കുന്നതില്‍ മാത്രം രണ്ടുപക്ഷവും ഒന്നിക്കും. ഒരേ സമയത്തല്ല എന്നുമാത്രം,'' ജോണി ലൂക്കോസ് പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in