പോസിറ്റീവ് രാഷ്ട്രീയവുമായി മത്സരിക്കാന്‍ പറ്റാത്തവര്‍ നെഗറ്റീവായി പ്രതികരിക്കും, സഭ സ്ഥാനാര്‍ത്ഥി ആരോപണത്തില്‍ ജോ ജോസഫ്

പോസിറ്റീവ് രാഷ്ട്രീയവുമായി മത്സരിക്കാന്‍ പറ്റാത്തവര്‍ നെഗറ്റീവായി പ്രതികരിക്കും, സഭ സ്ഥാനാര്‍ത്ഥി ആരോപണത്തില്‍ ജോ ജോസഫ്

സ്ഥാനാര്‍ത്ഥിത്വത്തെ സഭയുമായി കൂട്ടിക്കെട്ടുന്നത് നെഗറ്റീവ് പൊളിറ്റിക്‌സ് കളിക്കുന്നവരാണെന്ന് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. വേറൊന്നും പറയാനില്ലാത്തതിനാലാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ജോ ജോസഫ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് തരംഗം ആഞ്ഞുവീശിയപ്പോഴും യുഡിഎഫിനൊപ്പം നിന്ന തൃക്കാക്കര ഇത്തവണ ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്നും ജോ ജോസഫ് പറഞ്ഞു.

പോസിറ്റീവ് രാഷ്ട്രീയവുമായി മത്സരിക്കാന്‍ പറ്റാത്തവര്‍ നെഗറ്റീവായി പ്രതികരിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യും. വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി തുടരും. എന്നാല്‍ അത്തരം വിവാദങ്ങളോടൊന്നും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സീറോ മലബാര്‍ സഭയുടെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കുന്നില്ല എന്നും ജോ ജോസഫ് പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് വിവാദങ്ങളിലേക്ക് കത്തോലിക്ക സഭയെ വലിച്ചിഴയ്ക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. വിഷയത്തില്‍ സഭയെ വലിച്ചിഴയ്ക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ് എന്നും ചെന്നിത്തല പറഞ്ഞിരുന്നു.