'വെള്ളാപ്പള്ളി സാറിന്റെ കൂടെയുണ്ടായ നിമിഷം വലിയ പോസിറ്റീവ് എനര്‍ജി' ; മനസ്സും വയറും നിറച്ച കൂടിക്കാഴ്ചയച്ചെന്ന് ജോ ജോസഫ്

'വെള്ളാപ്പള്ളി സാറിന്റെ കൂടെയുണ്ടായ നിമിഷം വലിയ പോസിറ്റീവ് എനര്‍ജി' ; മനസ്സും വയറും നിറച്ച കൂടിക്കാഴ്ചയച്ചെന്ന് ജോ ജോസഫ്

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ട് തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. നാടിനെ കുറിച്ച് ദീര്‍ഘമായി സംസാരിച്ചുവെന്നും വെള്ളാപ്പള്ളിയുടെ കൂടെയുണ്ടായ നിമിഷം വലിയ പോസിറ്റീവ് എനര്‍ജിയാണ് നല്‍കിയതെന്നും ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ ശ്രീ.വെള്ളാപ്പള്ളി സാറിനെ കണ്ടു. അദ്ദേഹവും ഭാര്യയും എന്നെ വാത്സല്യത്തോടെ സ്വീകരിക്കുകയും നമ്മുടെ നാടിനെ കുറിച്ചുമെല്ലാം ദീര്‍ഘമായി സംസാരിക്കുകയും വയറു നിറയെ ഭക്ഷണം കഴിപ്പിക്കുകയും ചെയ്തു. വെള്ളാപ്പള്ളി സാറിന്റെ കൂടെയുണ്ടായ നിമിഷം വലിയ പോസിറ്റീവ് എനര്‍ജിയാണ് നല്‍കിയത്. മനസ്സും വയറും നിറഞ്ഞ കൂടി കാഴ്ച.

ജോ ജോസഫ്

വസ്തുതാപരമായി കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ശേഷമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. കുടുംബത്തോടെയെന്ന് മതപരിവര്‍ത്തനം നടത്തുന്നത്. ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം നടത്തി ഒറ്റമതം മാത്രം ആക്കിയ സാഹചര്യം ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈ പ്രസ്താവനയ്ക്ക് തൊട്ട് പിന്നാലെയാണ് ജോ ജോസഫിന്റെ വെള്ളാപ്പള്ളി സന്ദര്‍ശനം.

തൃക്കാക്കരയില്‍ ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളെക്കാള്‍ വിളങ്ങിയും തിളങ്ങിയും നില്‍ക്കുന്നത് സഭയാണെന്നും എന്നാല്‍ വരുംദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ താരങ്ങളാകാന്‍ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞിരുന്നു.