തൃക്കാക്കരയ്ക്ക് വേണ്ടത് പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന ജനപ്രതിനിധിയെ: ജയസൂര്യ

തൃക്കാക്കരയ്ക്ക് വേണ്ടത് പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന ജനപ്രതിനിധിയെ: ജയസൂര്യ

തൃക്കാക്കര മണ്ഡലത്തിന് വേണ്ടത് പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന ജനപ്രതിനിധിയെയാണെന്ന് നടന്‍ ജയസൂര്യ. ഡയലോഗുകളിലല്ല മറിച്ച് പ്രാക്ടിക്കലായ ഒരാളായിരിക്കണമെന്നാണ് കരുതുന്നതെന്നാണ് നടന്‍ ജയസൂര്യ പറഞ്ഞത്. മാതൃഭൂമിയോടായിരുന്നു ജയസൂര്യയുടെ പ്രതികരണം. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് ജയസൂര്യ.

മാലിന്യമാണ് നമ്മുടെ നഗരം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന്. സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് പോലെ മാലിന്യ നിര്‍മാര്‍ജന കാര്യത്തിലും നമുക്ക് ശക്തമായ നിയമങ്ങള്‍ വരണം എന്നും ജയസൂര്യ പറഞ്ഞു.

കൊച്ചിയുടെ വിനോദ സഞ്ചാരസാധ്യതകളിലും മനോഹാരിതയും എപ്പോഴും ശ്രദ്ധിക്കുന്ന ആളാകണം നമ്മുടെ ജനപ്രതിനിധി. വികസന രംഗത്ത് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നായ തൃക്കാക്കരയ്ക്ക് അത് പ്രയോജനപ്പെടുത്തുമെന്ന് ജനപ്രതിനിധിയാണ് വരേണ്ടതെന്നും ജയസൂര്യ പറഞ്ഞു.

'മണ്ഡലത്തിന്റെ പ്രതിനിധിയായി വരുന്ന ഒരാള്‍ ഡയയലോഗുകളിലല്ല മറിച്ച് പ്രാക്ടിക്കലായ ഒരാളായിരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഏത് രാഷ്ട്രീയക്കാരായാലും മണ്ഡലത്തിന്റെ പ്രശ്‌നങ്ങള്‍ അറിഞ്ഞ്, പരിഹരിക്കാന്‍ ശ്രമിക്കുന്നയാളാകണം. മാലിന്യമാണ് നമ്മുടെ നഗരം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന്. സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് പോലെ മാലിന്യ നിര്‍മാര്‍ജന കാര്യത്തിലും നമുക്ക് ശക്തമായ നിയമങ്ങള്‍ വരണം. കൊച്ചിയുടെ വിനോദ സഞ്ചാരസാധ്യതകളിലും മനോഹാരിതയും എപ്പോഴും ശ്രദ്ധിക്കുന്ന ആളാകണം നമ്മുടെ ജനപ്രതിനിധി. വികസന രംഗത്ത് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നായ തൃക്കാക്കരയ്ക്ക് അത് പ്രയോജനപ്പെടുത്തുന്ന ജനപ്രതിനിധിയാണ് വരേണ്ടത്,' ജയസൂര്യ പറഞ്ഞു.

ഉമ തോമസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഡോ. ജോ ജോസഫാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. മെയ് 31നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ മൂന്നിന് വോട്ടെണ്ണും.