ജടായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

ജടായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജടായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജടായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചലിന്റെ പോത്തന്‍കോട്ടെ വീടിന് സമീപം പ്രതിഷേധിച്ചത്.

രാജീവ് അഞ്ചലിനെ അനുകൂലിക്കുന്നവരും നിക്ഷേപകരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. രാജീവ് അഞ്ചലിന്റെ ബന്ധുക്കളായ സുധികുമാര്‍, അജി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജീവ് അഞ്ചല്‍ തങ്ങളെ കബളിപ്പിച്ചുവെന്ന ആരോപണവുമായി നേരത്തെ നിക്ഷേപകര്‍ രംഗത്തെത്തിയിരുന്നു. പദ്ധതിയുടെ നിര്‍മ്മാണത്തിനായി നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു നേരത്തെ രാജീവ് അഞ്ചല്‍ ദ ക്യുവിനോട് പ്രതികരിച്ചത്.

ജടായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം
ജടായു പാറ ടൂറിസം, രാജീവ് അഞ്ചല്‍ കബളിപ്പിച്ചെന്ന് നിക്ഷേപകരില്‍ ഒരു വിഭാഗം; അപകീര്‍ത്തിപ്പെടുത്തുന്ന നീക്കമെന്ന് പ്രതികരണം

Related Stories

No stories found.
logo
The Cue
www.thecue.in