ജപ്പാന്‍ മുന്‍ പ്രധാനന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

ജപ്പാന്‍ മുന്‍ പ്രധാനന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. ഇന്നലെ രാത്രി ജപ്പാന്‍ പ്രാദേശിക സമയം 11.30യോടെയായിരുന്നു സംഭവം. ജപ്പാനിലെ നാരയ്ക്കടുത്തുള്ള തെരുവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വെടിയേറ്റത്. ഞായറാഴ്ച്ച നടക്കാന്‍പോകുന്ന പാര്‍ലമെന്റ് അപ്പര്‍ ഹൗസ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് ഷിന്‍സോ ആബെ എത്തിയത്.

67 കാരനായ ഷിന്‍സോയുടെ പുറകില്‍ രണ്ടുതവണയാണ് വെടിയേറ്റത്. പിന്നാലെ ആബെയ്ക്ക് ഹൃദയ സ്തംഭനം ഉണ്ടാവുകയും ചെയ്തു. ആബെയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെടിവെച്ചയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇത്തരം ക്രൂരമായ പ്രവൃത്തി അനുവദിക്കാനാവില്ലെന്നും ജപ്പാന്‍ ക്യാബിനറ്റ് സെക്രട്ടറി തലവന്‍ ഹിറോകാസു മത്സുനോ മാധ്യമങ്ങളോട് പറഞ്ഞു. അക്രമിയുടെ പക്കല്‍ നിന്നും തോക്ക് കണ്ടെടുത്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

2006ന് ശേഷം ഒരു വര്‍ഷവും 2012 മുതല്‍ 2020 വരെയും ആബെ ജപ്പാന്‍ പ്രധാനമന്ത്രിയായിരുന്നു. ജപ്പാനില്‍ നീണ്ടകാലം പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്ന വ്യക്തികൂടിയാണ് ഷിന്‍സോ ആബെ.

Related Stories

No stories found.
logo
The Cue
www.thecue.in