‘ജയ് ശ്രീറാം കൊലവിളിയായി’; രാജ്യത്ത് വിദ്വേഷ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനേക്കുറിച്ച് ബിബിസി വാര്‍ത്ത

‘ജയ് ശ്രീറാം കൊലവിളിയായി’; രാജ്യത്ത് വിദ്വേഷ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനേക്കുറിച്ച് ബിബിസി വാര്‍ത്ത

രാജ്യത്ത് മതാടിസ്ഥാനത്തില്‍ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളേക്കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയില്‍ വാര്‍ത്ത. 'ജയ് ശ്രീറാം: കൊലവിളിയായി മാറിയ ഹിന്ദുമന്ത്രം' എന്ന തലക്കെട്ടോടെയാണ് ബിബിസി ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടുത്തിടെയുണ്ടായ ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് വാര്‍ത്തയില്‍ വിശദീകരിച്ചിരിക്കുന്നത്.

ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ ഹിന്ദു മത വിശ്വാസികള്‍ ‘രാം രാം, ജയ് സിയാ റാം, ജയ് റാം ജി കി’ തുടങ്ങിയ വാക്കുകള്‍ കാലങ്ങളായി ഉപയോഗിച്ചിരുന്നത് അഭിവാദ്യം ചെയ്യാനാണ്. ഇന്ന് വ്യത്യസ്ത ആരാധന പിന്തുടരുന്ന ഒരു വ്യക്തിയെ ആക്രമിക്കാനുള്ള ആഹ്വാനമായി അത് മാറി.

ബിബിസി

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണ നീക്കം നടന്ന 1980കളില്‍ ഹിന്ദു ജനക്കൂട്ടത്തെ ആകര്‍ഷിക്കാനായി ബിജെപിയാണ് ആദ്യം 'ജയ് ശ്രീറാം' രാഷ്ട്രീയ ആയുധമാക്കി മാറ്റിയത്. എല്‍ കെ അദ്വാനിയുടെ ആഹ്വാനപ്രകാരം 'ജയ് ശ്രീറാം' വിളിച്ച് മാര്‍ച്ച് ചെയ്തവരാണ് 16-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബാബ്‌റി പള്ളി തച്ചു തകര്‍ത്തതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

‘ജയ് ശ്രീറാം കൊലവിളിയായി’; രാജ്യത്ത് വിദ്വേഷ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനേക്കുറിച്ച് ബിബിസി വാര്‍ത്ത
മുഖ്യമന്ത്രിക്കും ഉദ്ഘാടകനായ ജി സുധാകരനുമൊപ്പം ഫ്‌ളക്‌സില്‍; രാഹുല്‍ഗാന്ധിയെ അപമാനിക്കാനെന്ന് കോണ്‍ഗ്രസ് 

ഝാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ആള്‍ക്കൂട്ടം തബ്രിസ് അന്‍സാരി (24) എന്ന മുസ്ലീം യുവാവിനെ തല്ലിക്കൊന്ന സംഭവം, അസമിലെ ബാര്‍പേട്ടയില്‍ 'ജയ് ശ്രീറാം' 'ഭാരത് മാതാ കീ ജയ്' 'പാകിസ്താന്‍ മൂര്‍ദാബാദ്' എന്നീ മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ച് മുസ്ലീ യുവാക്കളെ ആക്രമിച്ചത്, മുംബൈയില്‍ ഫൈസല്‍ ഉസ്മാന്‍ ഖാന്‍ (25) എന്ന ടാക്‌സി ഡ്രൈവര്‍ രാമനാമജപത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടത്, കൊല്‍ക്കത്തയില്‍ ഹഫീസ് മുഹമ്മദ് ഷ്രുക്ക് ഹല്‍ദാര്‍ (26) എന്ന മദ്രസ അദ്ധ്യാപകനെ ട്രെയിനില്‍ വെച്ച് സമാനരീതിയില്‍ ആക്രമിച്ചതും തള്ളിയിട്ടതുമെല്ലാം വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in