ജേക്കബ് തോമസ്
ജേക്കബ് തോമസ്

ജേക്കബ് തോമസിന് വീണ്ടും നിയമനം; സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ എംഡിയായി ചുമതല

സസ്‌പെന്‍ഷനിലായിരുന്നു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിന് വീണ്ടും നിയമനം. സംസ്ഥാന സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ എംഡിയായാണ് സര്‍ക്കാര്‍ ജേക്കബ് തോമസിന് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. നിയമനം വൈകുന്നത് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയുണ്ടായേക്കുമെന്ന് കണ്ടാണ് സര്‍ക്കാരിന്റെ നീക്കം.

സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പുസ്തകം എഴുതിയതിനും അഴിമതിക്കേസില്‍ പ്രതിയായതിന്റേയും പേരില്‍ ജേക്കബ് തോമസ് കഴിഞ്ഞ ഒന്നരവര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്നു. സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്തുകൊണ്ട് ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ജേക്കബ് തോമസിനെ എത്രയും വേഗം സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന് ട്രിബ്യൂണലില്‍ നിന്ന് ഒന്നരമാസം മുന്‍പ് ഉത്തരവുണ്ടായി. തന്നെ എത്രയും പെട്ടെന്ന് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു.

ജേക്കബ് തോമസ്
മരക്കാര്‍ ലുക്കിലുള്ള മോഹന്‍ലാലിനെതിരെ ബോഡി ഷേമിംഗ്, റിലീസിന് മുമ്പേയുള്ള പരിഹാസത്തില്‍ വിമര്‍ശനം 

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന കാലത്ത് ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നതായി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസുണ്ട്. വിജിലന്‍സിനെതിരെ ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനുമതിയില്ലാതെ പുസ്തകം എഴുതിയതിന്റെ (സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍) പേരിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നത്.

ജേക്കബ് തോമസ്
കൊച്ചിയില്‍ റോഡിലെ മരണക്കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി

Related Stories

No stories found.
logo
The Cue
www.thecue.in