സ്പ്രിങ്ക്‌ളര്‍ കരാര്‍ തന്റെ തീരുമാനം, തെരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തമെന്നും ഐടി സെക്രട്ടറി

സ്പ്രിങ്ക്‌ളര്‍ കരാര്‍ തന്റെ തീരുമാനം, തെരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തമെന്നും ഐടി സെക്രട്ടറി

Published on

സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ വിശദീകരണവുമായി ഐടി സെക്രട്ടറി എം ശിവശങ്കര്‍. സ്പിങ്ക്‌ളര്‍ കമ്പനിയുമായുള്ള കരാര്‍ സ്വന്തം തീരുമാനമായിരുന്നുവെന്നും, തന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് സേവനം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തതെന്നും ഐടി സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കമ്പനി തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമവകുപ്പിന്റെ ഉപദേശം തേടണമെന്ന് തോന്നിയില്ല. സുരക്ഷാ പ്രശ്‌നമില്ലെന്ന് വ്യക്തമായിരുന്നു. വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു ടെക്‌നോളജിക്കല്‍ പ്ലാറ്റ്‌ഫോം വേണമെന്ന് തീരുമാനിച്ചിരുന്നു. ആ പ്ലാറ്റ്‌ഫോം ഏതാണെന്ന് തെരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തമാണെന്നും ഐടി സെക്രട്ടറി പറഞ്ഞു.

രേഖകളില്‍ കൃത്രിമത്വം നടന്നുവെന്ന ആരോപണങ്ങളെയും അദ്ദേഹം തള്ളി. അതൊരു പര്‍ച്ചേസ് തീരുമാനമാണ്, അതില്‍ മറ്റാരും കൈകടത്തിയിട്ടില്ലെന്നും, തന്റെ തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ കൂടി കണക്കിലെടുത്ത് ഇക്കാര്യം പുനപരിശോധിക്കുമെന്നും എം ശിവശങ്കര്‍ പറഞ്ഞു.

logo
The Cue
www.thecue.in