'അഞ്ജനയുടെ മരണം കൊലപാതകം' ; മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ മിനി

'അഞ്ജനയുടെ മരണം കൊലപാതകം' ; മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ മിനി

അഞ്ജന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും അമ്മ മിനി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അമ്മയുടെ വാക്കുകള്‍. കാസര്‍ഗോഡ് സ്വദേശിയായ അഞ്ജന ഹരീഷിനെ മെയ് 13 ന് ഗോവയിലെ ഒരു റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കണ്ണൂര്‍ ബ്രണ്ണന്‍ കോളജിലെ മൂന്നാം വര്‍ഷം മലയാളം ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ഒപ്പമുള്ളവര്‍ ബ്രെയിന്‍വാഷ് ചെയ്ത് കൂട്ടിക്കൊണ്ടുപോയി മകളെ കൊന്നതാണെന്നാണ് അമ്മ മിനി പറയുന്നത്. അവളുടേത് കൊലപാതകമാണെന്ന് തന്നെയാണ് കുടുംബം ഉറച്ചുവിശ്വസിക്കുന്നത്. ചികിത്സയിലിരിക്കുന്ന മകളെ അവര്‍ കൂട്ടിക്കൊണ്ട് പേകേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. ഗോവയിലെത്തിയ ശേഷം അഞ്ജന വിളിച്ചിരുന്നു. അമ്മ തന്നെ രക്ഷിക്കണം എന്നുപറഞ്ഞിരുന്നു.ഒപ്പമുള്ളവര്‍ നല്ല ആളുകളല്ലെന്നും തെറ്റുപറ്റിപ്പോയെന്നും അമ്മ പറയുന്നത് അനുസരിച്ച് അനിയന്റേം അനിയത്തിയുടേയും ഒപ്പം ജീവിച്ചോളാമെന്നും പറഞ്ഞിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എനിക്ക് നിങ്ങളില്ലാതെ പറ്റില്ലെന്ന് പറഞ്ഞ്ഏങ്ങലടിച്ച് കരയുകയായിരുന്നു മകളെന്നും മിനി പറയുന്നു. മാര്‍ച്ച് മാസം അഞ്ജനയെ കാണാതായപ്പോള്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അവളെ കണ്ടെത്തി ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുഹൃത്തായ ഗാര്‍ഗിക്കൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നാണ് വ്യക്തമാക്കിയത്. തുടര്‍ന്ന് കോഴിക്കോടേക്കും അവിടെ നിന്ന് ഗോവയിലേക്കും പോയെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. അഞ്ജനയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണമെന്നും മിനി പറയുന്നു. ഗോവ പൊലീസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത ദിവസം നാട്ടില്‍ പൊലീസിന് പരാതി നല്‍കുമെന്നും മിനി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in