ഇസ്രായേല്‍ പ്രതിനിധികള്‍ സൗമ്യയുടെ വീട്ടില്‍; കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാരുണ്ടെന്ന് കോണ്‍സല്‍

ഇസ്രായേല്‍ പ്രതിനിധികള്‍ സൗമ്യയുടെ വീട്ടില്‍; കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാരുണ്ടെന്ന് കോണ്‍സല്‍

ഇടുക്കി: ഇസ്രായേലില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യയുടെ വീട്ടില്‍ ഇസ്രായേല്‍ കോണ്‍സല്‍ ജനറലെത്തി. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല് മകന്‍ അഡോണിന ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കി.

സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്നും ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സൗമ്യയുടെ സംസ്‌കാരം നടക്കുക. ഇടുക്കി കീരിത്തോട് നിത്യസഹായമാത പള്ളിയിലാണ് സംസ്‌കാരം. ശനിയാഴ്ച രാത്രി 11.30നായിരുന്നു സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടില്‍ എത്തിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്തുവര്‍ഷമായ അഷ്‌ക ലോണില്‍ കെയര്‍ ടേക്കറായി ജോലി നോക്കുകയായിരുന്നു സൗമ്യ. 2017ലാണ് സൗമ്യ അവസാനമായി നാട്ടിലേക്ക് വന്നത്. ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഹമാസിന്റെ റോക്കറ്റ് സൗമ്യ താമസിക്കുന്ന ബില്‍ഡിങ്ങില്‍ പതിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in