ലക്ഷ്യബോധത്തിന്റെ ചന്ദ്രയാൻ 3

ജൂലൈ 14 , 2023 . ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്ന ഒരു ദിനം. ഇന്ത്യയുടെ അഭിമാനമായി ഇപ്പോൾ കുതിച്ചുയർന്നിരിക്കുകയാണ് ചന്ദ്രയാൻ 3 . ചന്ദ്രനിലേക്കുള്ള നമ്മുടെ മൂന്നാമത്തെ ദൗത്യം. നേരത്തെ സംഭവിച്ച തെറ്റുകൾ എല്ലാം മനസ്സിലാക്കി, അതിൽ നിന്നും പാഠങ്ങൾ ഗ്രഹിച്ചുകൊണ്ട് ചന്ദ്രയാൻ രണ്ടിൽ നിന്ന് ഏറെ മുന്നോട്ട് സഞ്ചരിച്ച്, മെച്ചപ്പെട്ട ഉപകരണങ്ങളുടെ സഹായത്തോടെ ചന്ദ്രനിൽ എങ്ങനെ സെയ്ഫ് ലാൻഡ് ചെയ്യണം എന്ന് കാണിച്ചുകൊടുക്കേണ്ടത് ഐ.എസ്.ആർ.ഓ യുടെ വാശിയായിരുന്നു. ആ വാശിയും ലക്ഷ്യബോധവും ഊർജ്ജമാക്കിയാണ് ഇന്ന് ജൂലൈ 14 നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നും ചന്ദ്രയാൻ 3 നെ വഹിച്ചുകൊണ്ട് ജി എസ് എൽ വി മാർക്ക് 3 കുതിച്ചുയർന്നത്. ചന്ദ്രയാൻ 3 വിജയകരമായാൽ ചന്ദ്രനിൽ സെയ്ഫ് ലാന്റ് ചെയ്യുന്ന നാലാമത് രാജ്യമായി ഇന്ത്യ മാറും.

2008 ലായിരുന്നു ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ചന്ദ്രയാൻ ഒന്ന് നടന്നത്. ആ മിഷനിലൂടെ ചന്ദ്രനിൽ ജല സാന്നിധ്യം ഉണ്ടെന്ന് ആദ്യമായി കണ്ടെത്തി. ചന്ദ്രയാൻ ഒന്ന് വിജയകരമായി അതിന്റെ ദൗത്യങ്ങൾ പൂർത്തീകരിച്ചു. അതിനു ശേഷം 2019 ലായിരുന്നു ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം. ചന്ദ്രന്റെ ഉപരിതലത്തെ മനസിലാക്കുകയും വ്യത്യസ്ത മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തുകയുമായിരുന്നു ചന്ദ്രയാൻ രണ്ടിന്റെ പ്രധാന ദൗത്യം. എന്നാൽ ചന്ദ്രയാൻ രണ്ട് അവസാന നിമിഷം പരാജയപ്പെട്ടു. ഭൂമിയിൽ നിന്നും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി എത്തിയിരുന്നെങ്കിലും സോഫ്റ്റ് ലാന്റിങ്ങിലാണ് പരാജയപെട്ടത്. എല്ലാ പോരായ്മകളും അതിജീവിച്ച് വിജയത്തിലേക്ക് കുതിച്ചുയരും എന്ന് നമ്മൾ ഉറച്ച് വിശ്വസിക്കുന്ന, ലോകം മുഴുവൻ ഉറ്റുനോക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സവിശേഷതകൾ എന്തെല്ലാമാണെന്ന് നോക്കാം.

ചന്ദ്രയാൻ മൂന്നിനെ ബഹിരാകാശത്തേക്ക് വഹിക്കുക എൽ വി എം 3 എം 4 അധവാ ജി എസ് എൽ വി മാർക്ക് 3 എന്ന ഐ എസ് ആർ ഓ യുടെ ഏറ്റവും കരുത്തൻ റോക്കെറ്റ് ആണ്.

മൂന്നു ഭാഗങ്ങളുണ്ട് ചന്ദ്രയാൻ മൂന്നിന്. ലാൻഡർ , റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ. ചന്ദ്രനിൽ ഇറങ്ങുന്ന പ്രവർത്തനമാണ് ലാൻഡറിന്. ചന്ദ്രോപരിതലത്തിൽ റോവറാണ് സഞ്ചരിക്കുന്നത്. ഇനി ലാൻഡറിനെയും റോവറിനെയും ചന്ദ്രന്റെ ബ്രഹ്മണ പഥം വരെ എത്തിക്കുന്നത് പ്രൊപ്പൽഷൻ മൊഡ്യുൾ ആണ്. 7 പേലോഡുകൾ അഥവാ ശാത്രീയ ഉപകരണങ്ങൾ ആണ് ലാൻഡറിലും റോവറിലും പ്രൊപ്പൽഷൻ മൊഡ്യുളിലും ആയി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നാലു പേലോഡുകൾ ലാൻഡറിൽ തന്നെയാണ് ഘടിപ്പിച്ചിരിക്കുന്നത്. അതിൽ ഒന്ന്, റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപെർസെന്സിറ്റീവ് അയണോ സ്ഫിയർ ആൻഡ് atmosphere അഥവാ രംഭ. ചന്ദ്രന്റെ സർഫസിലെ പ്ലാസ്മ സാന്നിധ്യം പഠിക്കാനാണ് ഈ പേലോഡ് ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തത് chaste . ചന്ദ്രാസ് സർഫസ് തെർമോ ഫിസിക്കൽ എക്സപെരിമെന്റ്. ചന്ദ്രനിലെ താപ വ്യതിയാനങ്ങൾ മനസിലാക്കാൻ വേണ്ടിയാണ് ഈ പേലോഡ്. മറ്റൊന്ന് ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക്ക് ആക്ടിവിറ്റി - ILSA . ചന്ദ്രനിലെ ചലനങ്ങൾ നിരീക്ഷിക്കുവാൻ ഇത് സഹായിക്കും. അടുത്ത് ലേസർ റെട്രോ റിഫ്ലക്ടർ അറേ എന്ന നാസയിൽ നിന്നുള്ള പെലോടും ആണ്. റോവറിൽ ഉൾപ്പെടുത്തിയ രണ്ടു പേലോഡുകൾ ആണ് ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്). പിന്നെ ആൽഫാ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ ( apxz ). പ്രൊപ്പൽഷൻ മൊഡ്യുളിൽ ഷേയ്പ് എന്ന പേരിൽ ഒരു പേലോഡ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. Spectro-polarimetry of HAbitable Planet Earth .

പിഴവുകളെല്ലാം തിരുത്തിയാണ് ചന്ദ്രയാൻ മൂന്നു വിക്ഷേപിച്ചത് എന്ന് പറയുമ്പോൾ, ചന്ദ്രയാൻ രണ്ടിനെ അപേക്ഷിച്ച് എന്തെല്ലാം മാറ്റങ്ങൾ ആണ് ചന്ദ്രയാൻ മൂന്നിൽ വരുത്തിയിട്ടുള്ളത് എന്ന് മനസിലാക്കണമല്ലോ. ചന്ദ്രയാൻ രണ്ടിന്റെ ലാൻഡർ ലെഗ്ഗുകളെക്കാൾ കൂടുതൽ പവർഫുൾ ആണ് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ ലെഗ്ഗുകൾ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ലാൻഡിംഗ് വെലോസിറ്റി 2 മീറ്റർ പെർ സെക്കന്റ് എന്നുള്ളത് ഇത്തവണ 3 മീറ്റർ പെർ സെക്കൻറ് ആണ് എന്നാണ് ഐ.എസ്.ആർ.ഓ അഭിപ്രായപ്പെടുന്നത്. അതായത് മൂന്നു മീറ്റർ പെർ സെക്കന്റിലും ലാൻഡർ ക്റാഷ് ആവില്ല. ഇത്തവണ പുതിയ സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. ലേസർ doppler വെലോസിറ്റിമീറ്റർ ഘടിപ്പിച്ചത് ചന്ദ്രന്റെ സർഫസും ടെറൈനും പൂർണ്ണമായും മനസിലാക്കി സെയ്ഫ് ലാന്റിങ് നടത്താൻ സഹായകരമാകും. മറ്റൊരു പ്രത്യേകത, ലാൻഡറിന് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ഇത്തവണ 200 കിലോ അധിക ഭാരമുണ്ട്. മാത്രവുമല്ല ചന്ദ്രയാൻ മൂന്നിന് കൂടുതൽ ഇന്ധനം ക്യാരി ചെയ്യാനും കഴിയും.

ഇങ്ങനെ ഏറെ സവിശേഷതകളോടും മാറ്റങ്ങളോടും കൂടിയാണ് ചന്ദ്രയാൻ മൂന്ന് പറക്കുന്നത്. ചന്ദ്രന്റെ ബ്രഹ്മണ പഥത്തിൽ എത്തി ആറു തവണ ചന്ദ്രനെ ചുറ്റി ചന്ദ്രനിൽ നിന്നും 100 മീറ്റർ അകലെയുള്ള ബ്രഹ്മണപഥത്തിൽ എത്തിയാൽ പിന്നെ ലാൻഡർ സെപ്പറേറ്റ് ചെയ്യപ്പെടും. പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുമ്പോൾ ലാൻഡർ താഴും. ഇതാണ് സോഫ്റ്റ് ലാൻഡിംഗ്. ലാൻഡർ മോഡ്യൂളിലാണ് 26 കിലോ തൂക്കം വരുന്ന റോവർ ഉള്ളത്. ചന്ദ്രന്റെ ഉപരിതലത്തിലൂടെ റോവർ സഞ്ചരിക്കും. ഈ ദൗത്യം ലക്‌ഷ്യം കാണുന്ന നിമിഷം, അത് ഇന്ത്യക്കാർക്കോരോരുത്തർക്കും അഭിമാന നിമിഷമാണ്. അമേരിക്കയ്ക്കും ചൈനയ്ക്കും റഷ്യക്കും ശേഷം ചന്ദ്രനിൽ ഇന്ത്യയുടെ മൂവർണ്ണക്കൊടി പാറുന്ന ചരിത്ര നിമിഷം

Related Stories

No stories found.
logo
The Cue
www.thecue.in