സ്പുട്നിക് വി വാക്സിൻ ഇന്ത്യയിലെത്തി ; വില 948 ജിഎസ്ടി സഹിതം 995.40

സ്പുട്നിക് വി വാക്സിൻ ഇന്ത്യയിലെത്തി ; വില 948 ജിഎസ്ടി സഹിതം 995.40

ന്യൂഡൽഹി: റഷ്യയുടെ സ്പുട്നിക് വി വാക്സിൻ ഇന്ത്യയിലെത്തി. വെള്ളിയാഴ്ച വാക്സിൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തുവെന്നാണ് ഡോ. റെഡ്ഡീസ് ലബോറട്ടറി അറിയിച്ചത്. മോസ്കോവിലെ ​ഗമാലേയ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സിൻ രണ്ട് ഡോസായാണ് സ്വീകരിക്കേണ്ടത്.

91 ശതമാനം ഫലപ്രാപ്തിയുണ്ട് സ്പുട്നിക് വാക്സിനെന്നാണ് മെഡിക്കൽ ജേണലായ ലാൻസെറ്റ് പറയുന്നത്. ഇന്ത്യയിൽ ഡോ.റെഡ്ഡീസ് ലബോറട്ടറീസാണ് വാക്സിന്റെ വിതരണ പങ്കാളി. സെൻട്രൽ ഡ്ര​ഗ്സ് ലബോറട്ടറിയുടെ വിവിധ ടെസ്റ്റുകൾക്ക് ശേഷം ഹൈദരാബാദിലാണ് വാക്സിൻ ലോഞ്ച് ചെയ്തിരിക്കുന്നത്.

നിലവിൽ 150,000 ഡോസ് വാക്സിൻ മാത്രമേ ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളൂ. കൂടുതൽ ഡോസുകൾ ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 850 മില്ല്യൺ ഡോസ് വാക്സിൻ ഉണ്ടാക്കാനുള്ള സൗകര്യങ്ങൾ ഇന്ത്യയിൽ ചെയ്യുന്നുണ്ട്.

നിലവിൽ ഇന്ത്യയിൽ രണ്ടാമത്തെ വിലയേറിയ വാക്സിനാണ് സ്പുട്നിക് വി. ഒരു ഡോസ് വാക്സിന് 948 രൂപയാണ് വില. അഞ്ച് ശതമാനം ജിഎസ്ടി സഹിതം 940.40 രൂപ വാക്സിന് നൽകേണ്ടി വരും. വിതരണം വിപുലപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ വിലയും കുറയുമെന്നാണ് കരുതുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്സിന് സ്വകാര്യ ആശുപത്രികളിൽ 1200 രൂപ നിരക്കിലാണ് ലഭ്യമാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in