'രാജ്യത്ത് മുസ്‌ലിംകള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നത് സി.പി.എമ്മിനെ മാത്രം': എ.എന്‍. ഷംസീര്‍

'രാജ്യത്ത് മുസ്‌ലിംകള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നത് സി.പി.എമ്മിനെ മാത്രം': എ.എന്‍. ഷംസീര്‍

രാജ്യത്ത് മുസ്‌ലിംകള്‍ക്ക് ഇന്ന് വിശ്വസിക്കാന്‍ കഴിയുന്നത് സി.പി.എമ്മിനെ മാത്രമെന്ന് നിയുക്ത സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ. മുസ്‌ലിം സമുദായത്തിന് ഇന്ന് ഇടനിലക്കാരില്ലാതെ അധികാരികളെ കാണാന്‍ കഴിയുന്നു. വഖഫ് ബോര്‍ഡ് വിഷയത്തില്‍ സമസ്ത പറഞ്ഞപ്പോള്‍ വഖഫ് ബില്ല് റദ്ദാക്കിയത് ഇതിന് ഉദാഹരണമാണെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചതാണെന്ന് എ.എന്‍.ഷംസീര്‍ പറഞ്ഞു. മികച്ച പ്രകടനമാണ് സഭയ്ക്ക് അകത്ത് പ്രതിപക്ഷം ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള കരുത്ത് ഭരണപക്ഷത്തിനുണ്ട്. ഇതുവരെ ഭരണപക്ഷത്തിനായി മുന്‍നിരയില്‍ നിന്ന് പോരാടുന്ന റോള്‍ ആയിരുന്നു. ഇനി റഫറിയാകാന്‍ ആണ് പറഞ്ഞിരിക്കുന്നത്. കക്ഷി രാഷ്ട്രീയം പറയാതെ നല്ല റഫറിയാകാന്‍ ശ്രമിക്കും. എന്നാല്‍ രാഷ്ട്രീയം പറയേണ്ട സാഹചര്യത്തില്‍ അത് പറയുമെന്നും ഷംസീര്‍ വ്യക്തമാക്കി.

സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചും അഭിമുഖത്തില്‍ ഷംസീര്‍ മനസ്സ് തുറന്നു. കോടിയേരി എനിക്ക് പിതൃതുല്യനായ വ്യക്തിയാണ്. ഒരു മകനെ പോലെ കോടിയേരി എന്നെ കൂടെ നിര്‍ത്തി. തെറ്റുകള്‍ തിരുത്തിയും ശാസിച്ചും മുന്നോട്ട് കൊണ്ടു പോയി. തന്റെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയത് തന്നെ കോടിയേരിയാണ് എന്നും ഷംസീര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in