'മാധ്യമപ്രവർത്തകരുടെ ട്വീറ്റ് വിലക്കിൽ ഇന്ത്യ മുന്നില്‍'; സുതാര്യതാ റിപ്പോർട്ട് പുറത്തുവിട്ട് ട്വിറ്റർ

'മാധ്യമപ്രവർത്തകരുടെ ട്വീറ്റ് വിലക്കിൽ ഇന്ത്യ മുന്നില്‍'; സുതാര്യതാ റിപ്പോർട്ട് പുറത്തുവിട്ട് ട്വിറ്റർ

അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ നിയപരമായ ആവശ്യങ്ങള്‍ ഉന്നയിച്ച രാജ്യം ഇന്ത്യയാണെന്ന് ട്വിറ്ററിന്റെ റിപ്പോര്‍ട്ട്. 2021 ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമുള്ള ട്വിറ്ററിന്റെ സുതാര്യതാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2021 ജൂലൈ-ഡിസംബര്‍ കാലയളവില്‍ ട്വിറ്റര്‍ അക്കൗണ്ട് വിവരങ്ങള്‍ തേടുന്നതില്‍ അമേരിക്കയുടെ തൊട്ടുപിന്നിലാണ് ഇന്ത്യയെന്നും ആഗോളതലത്തില്‍ വിവര അഭ്യര്‍ത്ഥനകളില്‍ 19 ശതമാനവും ഇന്ത്യയുടെയാണെന്നും ട്വിറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ കാലയളവില്‍ ട്വിറ്ററിന് ട്വീറ്റുകള്‍ തടയാന്‍ ഉത്തരവുകള്‍ നല്‍കുന്നതില്‍ ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജനുവരി-ജൂണ്‍ 2021 കാലയളവ് അപേക്ഷിച്ച് പരാതിവരുന്ന അക്കൗണ്ടുകളുടെ എണ്ണത്തില്‍ 103 ശതമാനം വര്‍ദ്ധനവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ദ്ധനവ് കൂടുതലും ഇന്ത്യ (114), തുര്‍ക്കി (78), റഷ്യ (55), പാക്കിസ്ഥാന്‍ (48) എന്നീ രാജ്യങ്ങളില്‍ നിന്നുമാണ്.

ജനുവരി-ജൂണ്‍ 2021 കാലയളവിലെ ലിസ്റ്റിലും ഇന്ത്യയാണ് മുന്‍പില്‍. ആ കാലയളവില്‍, ട്വിറ്ററിന് ആഗോളതലത്തില്‍ ലഭിച്ച മൊത്തം 231 ആവശ്യങ്ങളില്‍ 89 എണ്ണവും ഇന്ത്യയാണ് ഉന്നയിച്ചത്.

ഇന്ത്യയില്‍ നിന്നും ലോകമെമ്പാടുമുള്ള 47,572-ല്‍ പരാതികളില്‍ 3,992 അല്ലെങ്കില്‍ 8 ശതമാനം ട്വീറ്റ് നീക്കം ചെയ്യാനുള്ള അഭ്യര്‍ത്ഥനകള്‍ 2021 ജൂലൈ-ഡിസംബര്‍ കാലയളവില്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ 23 കോടതി ഉത്തരവുകളും 3,969 മറ്റ് നിയമപരമായ ആവശ്യങ്ങളും ഉള്‍പ്പെടുന്നു. ഈ കാലയളവില്‍ 88 അക്കൗണ്ടുകളും 303 ട്വീറ്റുകളും ട്വിറ്റര്‍ തടഞ്ഞുവെച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in