രാജ്യം ചരിത്രത്തിലാദ്യമായി സാമ്പത്തിക മാന്ദ്യത്തിലെന്ന് ആര്‍ബിഐ

രാജ്യം ചരിത്രത്തിലാദ്യമായി സാമ്പത്തിക മാന്ദ്യത്തിലെന്ന് ആര്‍ബിഐ

രാജ്യം ചരിത്രത്തിലാദ്യമായി സാമ്പത്തിക മാന്ദ്യത്തിലാണെന്ന് വിലയിരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപി 8.6 ശതമാനം ഇടിഞ്ഞു. ഏപ്രില്‍ ജൂണ്‍ പാദത്തില്‍ സമ്പദ് വ്യവസ്ഥയില്‍ 24 ശതമാനമായിരുന്നു ഇടിവ്. തുടര്‍ച്ചയായി രണ്ടാം പാദത്തിലും ഇടിവ് രേഖപ്പെടുത്തിയതോടെയാണ് രാജ്യം കടുത്ത സാമ്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുന്നുവെന്ന് ആര്‍ബിഐ വിലയിരുത്തിയത്.

തുടര്‍ച്ചയായ രണ്ടാം പാദത്തിലും ഇടിവുണ്ടായതില്‍ സാമ്പത്തിക നയ ചുമല വഹിക്കുന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക രേഖപ്പെടുത്തി. നവംബര്‍ 27 ന് ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുമെന്നാണ് വിവരം. വാഹന വില്‍പ്പന മുതല്‍ ബാങ്കിങ് മേഖലയിലെ ചലനങ്ങള്‍ വരെ നിരീക്ഷിച്ച ശേഷമാണ് രാജ്യം മാന്ദ്യത്തിലായതായി സമിതി പ്രഖ്യാപിച്ചത്.

അതേസമയം ഡിസംബറോടെ സമ്പദ് വ്യവസ്ഥയില്‍ തിരിച്ചുവരവുണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്നും സമിതി പറയുന്നു. കമ്പനികള്‍ക്ക് മുന്നേറ്റം നിലനിര്‍ത്താനായാല്‍ ഇത് സാധ്യമാകുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത് വില്‍പ്പനയില്‍ കടുത്ത ഇടിവ് നേരിട്ടപ്പോഴും കമ്പനികള്‍ ലാഭം ഉയര്‍ത്തിയത് പ്രവര്‍ത്തനച്ചെലവ് കുറച്ചതുകൊണ്ടാണെന്ന് ആര്‍ബിഐ വിശദീകരിക്കുന്നു.

India in Historical Recession, Says RBI

Related Stories

No stories found.
logo
The Cue
www.thecue.in