തമിഴ്‌നാട് പൊലീസെന്ന് പറഞ്ഞ് പറ്റിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ, ഭാര്യയുടെ മുന്നില്‍ ആളാകാനെന്ന് മൊഴി

തമിഴ്‌നാട് പൊലീസെന്ന് പറഞ്ഞ് പറ്റിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ, ഭാര്യയുടെ മുന്നില്‍ ആളാകാനെന്ന് മൊഴി

തമിഴ്‌നാട് പൊലിസിലെ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ചമഞ്ഞ് കട്ടപ്പന ഡിവൈഎസ്പിയെ കബളിപ്പിച്ച് ചെന്നൈ സ്വദേശി സി വിജയന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെയും ഇയാള്‍ പറ്റിച്ചു.

ഗുരുവായൂര്‍ അടക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ഇയാള്‍ ദര്‍ശനം നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. അസിസ്റ്റന്‍ഡ് കമ്മീഷണറാണെന്ന് പറഞ്ഞാണ് ഇയാള്‍ മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുത്തത്.

കട്ടപ്പന ഡിവൈഎസ്പി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തമിഴ്‌നാട് പൊലീസ് പിടികൂടിയത്. കട്ടപ്പന ഡിവൈഎസ്പിയെ കാണാനെത്തിയ ഇയാള്‍ മടങ്ങുന്നതിനിടെ ഓഫീസിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ഡിവൈഎസ്പിക്ക് സംശയത്തിനിടയാക്കിയത്.

വ്യാജനാണെന്ന് തെളിഞ്ഞതോടെ കേരള പൊലീസ് തമിഴ്‌നാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. ഭാര്യയുടെയും ബന്ധുക്കളുടെയും ഇടയില്‍ ആളാകാനാണ് പൊലീസ് വേഷം കെട്ടിയതെന്നാണ് ഇയാളുടെ മൊഴി. അടുപ്പക്കാരെ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലിയെന്നാണ് ഇയാള്‍ ധരിപ്പിച്ചിരുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കൂടുതല്‍ പേരെ പറ്റിച്ചതിന്റെ തെളിവ് കിട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടെടുത്തു. തമിഴ്‌നാട് പൊലീസിന്റെ യൂണിഫോം, വ്യാജ ഐഡി കാര്‍ഡ് തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in