മോന്‍സണുമായി വഴിവിട്ട ഇടപാടെന്ന് റിപ്പോര്‍ട്ട്; ഐജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍

മോന്‍സണുമായി വഴിവിട്ട ഇടപാടെന്ന് റിപ്പോര്‍ട്ട്; ഐജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഐജി ജി.ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തു. മോന്‍സണുമായി ഐജി വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്നെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തിയിരുന്നു. ക്രൈബ്രാഞ്ച് റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കി.

ചൊവ്വാഴ്ച രാത്രിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. ക്രൈബ്രൈഞ്ചിന് കൈമാറിയ മോന്‍സണെതിരെ ചേര്‍ത്തല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വീണ്ടും ലോക്കല്‍ പൊലീസിന് തന്നെ കൈമാറുന്നതിനായി ലക്ഷ്മണ്‍ ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. കേസുകള്‍ ഒതുക്കാനും ഐജിയുടെ സഹായം കിട്ടിയെന്ന് മോന്‍സണ്‍ പറയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പുരാവസ്തു വില്‍പ്പനയില്‍ ഐജി ഇടനിലക്കാരനായിരുന്നെന്ന് സംശയിക്കുന്ന തെളിവുകളായിരുന്നു ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. മോന്‍സണെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ ഇടപെട്ടുവെന്നും, ഔദ്യോഗിക വാഹനത്തില്‍ പലതവണ തിരുവനന്തപുരത്ത് നിന്ന് മോന്‍സണിന്റെ വസതിയില്‍ ഐജി എത്തിയെന്നും കണ്ടെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in