ഇടുക്കി ഭൂപ്രശ്‌നം: പരിഹാരം തേടി സര്‍ക്കാര്‍; 17 ന് സര്‍വകക്ഷിയോഗം

ഇടുക്കി ഭൂപ്രശ്‌നം: പരിഹാരം തേടി സര്‍ക്കാര്‍; 17 ന് സര്‍വകക്ഷിയോഗം

ഇടുക്കിയിലെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായം തേടുന്നു. ഈ മാസം 17 ന് സര്‍വകക്ഷിയോഗം ചേരും. തിരുവനന്തപുരത്താണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.

ഇടുക്കി ഭൂപ്രശ്‌നം: പരിഹാരം തേടി സര്‍ക്കാര്‍; 17 ന് സര്‍വകക്ഷിയോഗം
‘എത്രയോ കന്യാസ്ത്രീകളുടെ ഉള്ളില്‍ എരിയുന്ന പുസ്തകങ്ങളുണ്ട്’; സിസ്റ്റര്‍ ലൂസി കളപ്പുര

ഇടുക്കിയിലെ ഭൂപ്രശ്‌നത്തിന് ശ്വാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ പൊതു അഭിപ്രായം രൂപീകരിക്കുകയാണ് സര്‍വകക്ഷിയോഗത്തിലൂടെ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കുമെന്ന് നിയമസഭയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു

ഇടുക്കി ഭൂപ്രശ്‌നം: പരിഹാരം തേടി സര്‍ക്കാര്‍; 17 ന് സര്‍വകക്ഷിയോഗം
‘ആ അധ്യാപകര്‍ അവിടെയുള്ളപ്പോള്‍ കുട്ടികളെ എങ്ങനെവിടും’; ഏറ്റുമാനൂര്‍ സ്‌കൂളിലെ ലൈംഗികപീഡനം ഒരുവര്‍ഷത്തോളം മൂടിവെച്ചെന്ന് രക്ഷിതാക്കള്‍

കൈയ്യേറ്റഭൂമിയുടെ കണക്ക് സമര്‍പ്പിക്കാന്‍ നേരത്തെ ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. പട്ടയം നല്‍കിയ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തി കര്‍ശന നടപടിയെടുക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. 15 സെന്റിന് താഴെയുള്ള പട്ടയങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. സങ്കീര്‍ണമായ ഇടുക്കിയിലെ ഭൂമി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാനാണ് ശ്രമം. ഭൂമി പ്രശ്‌നത്തിന്റെ പേരില്‍ നിരവധി തവണ സര്‍ക്കാരിന് നേരെ കോടതിയുടെ വിമര്‍ശനമുണ്ടായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in