ഇടുക്കി ഡാം തുറന്നു; പെരിയാറിന്റെ ഇരുകരകളിലും ജാഗ്രതാനിര്‍ദേശം

ഇടുക്കി ഡാം തുറന്നു; പെരിയാറിന്റെ ഇരുകരകളിലും ജാഗ്രതാനിര്‍ദേശം

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടും തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് തുറന്നത്. ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. ചെറുതോണി, പെരിയാര്‍ തീരങ്ങളില്‍ താമിസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്താന്‍ സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായാണ് ഷട്ടര്‍ തുറന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളും ഇന്ന് രാവിലെയോടെ തുറന്നിരുന്നു. മൂന്നും നാലും ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് 141 അടിയിലെത്തിയതിനെ തുടര്‍ന്നായിരുന്നു അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചത്. തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി സെക്കന്റില്‍ 1544 ഘനയടി വെള്ളമാണ് ഇപ്പോള്‍ സ്പില്‍വേ ഷട്ടറുകളിലൂടെ തുറന്നുവിടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in