എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്‍ അറസ്റ്റില്‍

എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്‍ അറസ്റ്റില്‍

സംഘപരിവാര്‍ അനുഭാവമുള്ള സംഘടനയായ എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ അറസ്റ്റ് ചെയ്തു. ഷോളയൂര്‍ പൊലീസ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് അറസ്റ്റ് ചെയ്തത്.

മറ്റൊരു കേസില്‍ പരാതി കൊടുക്കാന്‍ ഡി.വൈ.എസ്.പി ഓഫീസില്‍ എത്തി തിരിച്ചുപോരുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അജി കൃഷ്ണന്റെ മകന്‍ നികിത് കൃഷ്ണന്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് അജി കൃഷ്ണന്‍ വിദേശത്ത് നിന്ന് എത്തിയത്.

ആദിവാസി ഭൂമി കയ്യേറിയെന്ന് കേസില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന അജി കൃഷ്ണന്‍ കഴിഞ്ഞ ദിവസം രാവിലെയാണ് കേരളത്തില്‍ എത്തിയത്.

അതേസമയം അജി കൃഷ്ണനെതിരായ അറസ്റ്റ് പ്രതികാര നടപടിയുടെ ഭാഗമാണെന്ന് എച്ച്.ആര്‍.ഡി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ ശബ്ദിക്കുനവരെ നിശബ്ദരാക്കാനുള്ള പ്രതികാര നടപടികള്‍ തുടരുന്നതിന്റെ ഒടുവിലത്തെ ഇരയാണ് അജി കൃഷ്ണനെന്നാണ് എച്ച്.ആര്‍.ഡി.എസ് പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ സര്‍ക്കാര്‍ എച്ച്.ആര്‍.ഡി.എസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഘടന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ആദിവാസികളുടെ പട്ടയ ഭൂമി കൈയ്യേറി കുടിലുകള്‍ തീവെച്ച് നശിപ്പിച്ചുവെന്ന പരാതിയിലാണ് എച്ച്.ആര്‍.ഡി.എസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ എസ് സി / എസ് ടി കമ്മീഷന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in