ഫ്‌ളാറ്റില്‍ നിന്ന് വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു

ഫ്‌ളാറ്റില്‍ നിന്ന് വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു

Published on

കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടുജോലിക്കാരി മരിച്ചു. സേലം സ്വദേശി കുമാരി (45) ആണ് മരിച്ചത്. ഫ്‌ളാറ്റ് ഉടമക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

ഈ മാസം 5-നാണ് കൊച്ചി മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് കുമാരിക്ക് പരുക്കേറ്റത്. കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്റെ പരാതിയിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് ഫ്‌ളാറ്റ് ഉടമ ഇംതിയാസിനെതിരെ കേസ് എടുത്തത്. ഫ്‌ളാറ്റ് ഫ്ളാറ്റ് ഉടമ കുമാരിയെ പൂട്ടിയിടുകയായിരുന്നുവെന്നും, രക്ഷപ്പെടുന്നതിനിടയിലാണ് ആറാം നിലയില്‍ നിന്ന് വീണ്ടപരുക്കേറ്റതെന്നും ശ്രീനിവാസന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

House Maid Who Fallen From Flat Died

logo
The Cue
www.thecue.in