ഹിജാബ് അഴിക്കാതെ പ്രതിഷേധം; ക്ലാസ് ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിനികള്‍

ഹിജാബ് അഴിക്കാതെ പ്രതിഷേധം; ക്ലാസ് ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിനികള്‍

ഹിജാബ് നിരോധനത്തില്‍ ഇന്നും കര്‍ണാടകയില്‍ പ്രതിഷേധം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിയ വിദ്യാര്‍ത്ഥിനികളോട് ഹിജാബ് അഴിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പിയു കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് അഴിക്കാന്‍ തയ്യാറായില്ല. വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് അഴിക്കാതെ കൂട്ടത്തോടെ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് കോളേജിന് പുറത്ത് കടന്നു.

കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ ഇന്നും പ്രതിഷേധം നടക്കുകയാണ്. ഉഡുപ്പി, ശിവമോഗ, ചിക്കമംഗളൂരു, വിജയപുര, തുംകുരു എന്നീ ജില്ലകളിലാണ് ഇന്ന് പ്രതിഷേധം നടക്കുന്നത്. ഹിജാബ് അഴിപ്പിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇടക്കാല ഉത്തരവില്‍ വ്യക്തതയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മോഡല്‍ പരീക്ഷ എഴുതാതെ മൂന്നാം ദിവസവും പ്രതിഷേധിക്കുകയാണ്. സ്‌കൂളില്‍ പ്രവേശിപ്പിക്കണമെങ്കില്‍ ഹിജാബ് അഴിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ രക്ഷിതാക്കളെത്തി കുട്ടികളെ മടക്കി കൊണ്ടു പോകുകയാണ്. ഹിജാബ് നിരോധനം ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in