മുഖ്യമന്ത്രി പൊതുപരിപാടികള്‍ കുറയ്ക്കാന്‍ ഇന്റലിജന്‍സ് നിര്‍ദേശം; കോട്ടയത്തെ പരിപാടിക്ക് കനത്ത സുരക്ഷ

മുഖ്യമന്ത്രി പൊതുപരിപാടികള്‍ കുറയ്ക്കാന്‍ ഇന്റലിജന്‍സ് നിര്‍ദേശം; കോട്ടയത്തെ പരിപാടിക്ക് കനത്ത സുരക്ഷ

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തുന്നത്. പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരോട് ഒരു മണിക്കൂര്‍ മുമ്പ് ഹാളില്‍ കയറണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാസ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതിഷേധ സമരങ്ങള്‍ ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയോട് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം അറിയിക്കുകയും ചെയ്തിരുന്നു. ബോംബ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

The Cue
www.thecue.in