ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹ കേസ്; തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹ കേസ്; തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി
Published on

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹ കേസിലെ തുടര്‍നടപടികള്‍ക്ക് സ്‌റ്റേ. ഹൈക്കോടതിയാണ് കവരത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും കേസിലെ തുടര്‍നടപടികളും സ്റ്റേ ചെയ്തത്.

രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി രാജ്യദ്രോഹകേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഐഷ സുല്‍ത്താന കോടതിയെ സമീപിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപുകാര്‍ക്ക് നേരെ പ്രയോഗിച്ച ജൈവായുധമാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in