നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണം: ഹൈക്കോടതി

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണം: ഹൈക്കോടതി

സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥനാ ഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. അനുമതിയില്ലാത്തവര്‍ക്കെതിരെ നടപടി വേണം. ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഉചിതമായ അപേക്ഷകളില്‍ മാത്രമേ പുതിയ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ത്ഥനാ ഹാളുകള്‍ക്കും അനുമതി നല്‍കാവൂ എന്നും കോടതി നിര്‍ദേശിച്ചു. അപേക്ഷ പരിഗണിക്കുമ്പോള്‍ സമാന ആരാധനാലയങ്ങള്‍ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം.

കെട്ടിടങ്ങള്‍ ആരാധനാലയങ്ങള്‍ ആക്കി മാറ്റുന്നത് തടഞ്ഞു കൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കണം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം കേസുകളില്‍ മാത്രമേ കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കി മാറ്റുന്നതിന് അനുമതി നല്‍കാവൂ എന്നും ഹൈക്കോടതി.

പൊലീസിന്റെയും ഇന്റലിജന്‍സിന്‍സിന്റെയും റിപ്പോര്‍ട്ട് അനുസരിച്ച് മാത്രമേ ഇത്തരം കേസുകളില്‍ അനുമതി നല്‍കാന്‍ പാടുള്ളു എന്നും ഹൈക്കോടതി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in