പണിയറിയില്ലെങ്കില്‍ രാജിവെച്ച് പോകണം, റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതി

പണിയറിയില്ലെങ്കില്‍ രാജിവെച്ച് പോകണം, റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതി

പണിയറിയില്ലെങ്കില്‍ റോഡ് എന്‍ജിനീയര്‍മാര്‍ രാജി വെച്ച് പോകണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

സംസ്ഥാനത്തെ അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്തുകൊണ്ടാണ്? റോഡുകള്‍ തകര്‍ന്നാല്‍ ഉദ്യോഗസ്ഥരെ ചേര്‍ത്ത് നിയമനടപടി സ്വീകരിക്കണമെന്നും ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാനുള്ള സംവിധാനമില്ലെന്നാണ് കൊച്ചി കോര്‍പറേഷന്‍ കോടതിയില്‍ അറിയിച്ചത്. ഇതിനെയും കോടതി നിശിതമായി വിമര്‍ശിച്ചു. ഇത്തരം ന്യായീകരണങ്ങള്‍ മാറ്റി നിര്‍ത്തി പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്ന് കോടതി നഗരസഭയോട് പറഞ്ഞു.

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ പല ഉത്തരവുകള്‍ ഇറക്കിയെങ്കിലും ഫലമില്ലാത്ത അവസ്ഥയാണെന്നും കോടതി പറഞ്ഞു.

കൊച്ചി നഗരത്തിന് പുറത്ത് മറ്റു റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി അമിക്കസ് ക്യൂറിമാര്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനമായി. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപണികളുടെ വിവശദാംശങ്ങള്‍ അറിയിക്കാന്‍ വിവിധ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും കോടതി നിര്‍ദേശം നല്‍കി.

The Cue
www.thecue.in