ഇത്രയധികം കേസുകളുണ്ടായിട്ടും അറസ്റ്റുകള്‍ ഉണ്ടാകാത്തതെന്ത്? മരംമുറി കേസില്‍ സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം

ഇത്രയധികം കേസുകളുണ്ടായിട്ടും അറസ്റ്റുകള്‍ ഉണ്ടാകാത്തതെന്ത്? മരംമുറി കേസില്‍ സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം
Published on

പട്ടയ ഭൂമിയിലെ മരം മുറി കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മരംമുറിക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം.

നേരത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അനധികൃത മരംമുറിയെ സംബന്ധിച്ചുള്ള വിശദവിവരങ്ങളുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. 701 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് ഒരു അറസ്റ്റ് പോലും ഉണ്ടാക്കാത്തതെന്ന് ചോദിച്ച കോടതി, ഇത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെയാണ് സൂചിപ്പിക്കുന്നതെന്നും പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നതില്‍ തിങ്കളാഴ്ചക്കകം മറുപടി നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്വേഷണ പുരോഗതി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ തിങ്കളാഴ്ചക്കകം കോടതിക്കു മുന്‍പാകെ സമര്‍പ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം

Related Stories

No stories found.
logo
The Cue
www.thecue.in