മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതിന്റെ പ്രധാന്യം എന്താണ്?: ഹൈക്കോടതി

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതിന്റെ പ്രധാന്യം എന്താണ്?: ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ വീഡിയോ ക്ലിപ്പിന്റെ ഹാഷ് വാല്യുമാറിയതിന്റെ പ്രാധാന്യം എന്താണെന്ന് ഹൈക്കോടതി. മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ക്രൈം ബ്രാഞ്ചിന്റെ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

മെമ്മറി കാര്‍ഡ് പുനപരിശോധിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നും കേസിനെ ഏതെങ്കിലും തരത്തില്‍ ഇത് ബാധിക്കുമോ എന്നും കോടതി ചോദിച്ചു. ഹാഷ് വാല്യുമാറിയത് പ്രതികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഗുണകരമായി മാറിയിട്ടുണ്ടാകുമോ എന്നും കോടതി ചോദിച്ചു. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണം എന്ന ആവശ്യം പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. മെമ്മറി കാര്‍ഡിലെ ഫയലുകള്‍ ഏതൊക്കെ ദിവസങ്ങളില്‍ പരിശോധിച്ചു എന്നതില്‍ വ്യക്തത വരുത്തണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി കാണിച്ച് ഒരു തവണ ഫോറന്‍സിക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

The Cue
www.thecue.in