പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യം; സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യം; സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. റാലി നടത്തിയ സംഘാടകര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു.

കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് ഈ സംഭവത്തിലല്ലേ എന്ന് ചോദിച്ച കോടതി സംഭവത്തിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. റാലിക്കെതിരെ നല്‍കിയ ഹര്‍ജി ഒത്തുതീര്‍പ്പാക്കികൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

രാജ്യത്ത് എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണോ എന്നും കോടതി ചോദിച്ചു. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. കേസില്‍ അന്വേഷണം നടക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ വാദം കൂടി കേട്ട ശേഷമാണ് ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്.

നേരത്തെ കുട്ടിയെ തോളിലേറ്റിയ വ്യക്തിയെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അച്ഛന്‍ അസ്‌കര്‍ മുസാഫറിനെതിരെ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in