'മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യമറ, ഉന്നതരെ കുരുക്കി'; പീഡനത്തിനിരയായ പെണ്‍കുട്ടി

'മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യമറ, ഉന്നതരെ കുരുക്കി'; പീഡനത്തിനിരയായ പെണ്‍കുട്ടി

പുരാവസ്തുതട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ വെളിപ്പെടുത്തലുമായി പീഡനപരാതി നല്‍കിയ പെണ്‍കുട്ടി. മോന്‍സന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകളുണ്ടെന്നും, ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ഈ ക്യാമറകളില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

ബ്ലാക്ക്‌മെയിലിങ് കാരണമാണ് പലരും ക്രൈംബ്രാഞ്ചിന് മൊഴിനല്‍കാത്തതെന്നും, തന്റെ ദൃശ്യങ്ങളും മോന്‍സണ്‍ പകര്‍ത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടി പറയുന്നു. വീടിന്റെ രണ്ടാം നിലയിലാണ് മോന്‍സണ്‍ കോസ്മറ്റോളജി ചികിത്സാകേന്ദ്രം നടത്തിവന്നിരുന്നത്. നിരവധി ഉന്നതര്‍ ഇവിടെ ചികിത്സയ്ക്ക് എത്തിയിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവരുടെ ദൃശ്യങ്ങള്‍ മോന്‍സണ്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കാമെന്ന സംശയം നേരത്തെ തന്നെ അന്വേഷണ സംഘത്തിനുണ്ടായിരുന്നു. മോന്‍സണ്‍ പണം നല്‍കാനുള്ള പലരും പരാതി നല്‍കാത്തതായിരുന്നു സംശയത്തിന് കാരണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സണെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. പെണ്‍കുട്ടിയെ മോന്‍സന്റെ വീട്ടിലെത്തിച്ച് വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. ഉന്നതവിദ്യാഭ്യാസം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. പതിനേഴ് വയസു മുതല്‍ തന്നെ മോന്‍സണ്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

Related Stories

No stories found.
logo
The Cue
www.thecue.in