സ്‌കൂളുകള്‍ ഹൈടെക്കായി; കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകുന്നു

സ്‌കൂളുകള്‍ ഹൈടെക്കായി; കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകുന്നു
Published on

കേരളം വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്കാകുന്ന പ്രക്രിയ പൂര്‍ത്തിയായി. 1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ ഹൈടെക് ലാബ് പദ്ധതിയും പൂര്‍ത്തിയായതോടെയാണ് സംസ്ഥാനം ഈ നേട്ടം കൈവരിച്ചത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം രാജ്യത്തിനാകെ മാതൃകയാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൊവിഡ് നിയന്ത്രണം കാരണം സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 41 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് കൈറ്റ് വിക്ടേഴ്‌സിലൂടെ ക്ലാസുകള്‍ നല്‍കുന്നത്. 2016 ല്‍ പ്രഖ്യാപിച്ച 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്കാക്കുന്ന പ്രക്രിയ പൂര്‍ത്തിയായിരിക്കുന്നത്. 4752 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ 45000 ക്ലാസ്മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്. കൂടാതെ 2019ല്‍ തുടങ്ങിയ 1 മുതല്‍ 7 വരെ ക്ലാസുകളിലേക്കുള്ള ഹൈടെക് സ്‌കുളില്‍ ഹൈടെക് ലാബ് പദ്ധതിയും പൂര്‍ത്തിയായി. സര്‍ക്കാര്‍എയ്ഡഡ് സ്‌കൂളുകളില്‍ 41.01 ലക്ഷം കുട്ടികള്‍ക്കായി 3,74,274 ഉപകരണങ്ങള്‍ വിന്യസിച്ചു. 12,678 സ്‌കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. ഉപകരണങ്ങള്‍ക്ക് 5 വര്‍ഷ വാറണ്ടിയും ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. പരാതി പരിഹാരത്തിന് വെബ്‌പോര്‍ട്ടലും കോള്‍സെന്ററും ഏര്‍പ്പെടുത്തി. 1,19,055 ലാപ്!ടോപ്പുകള്‍, 6 9,944 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, 1,00,473 യു എസ് ബി സ്പീക്കറുകള്‍ 43,250 മൗണ്ടിംഗ് കിറ്റുകള്‍, 23,098 സ്‌ക്രീന്‍, 4,545 ടെലിവിഷന്‍, 4,611 മള്‍ട്ടിഫംഗ്!ഷന്‍ പ്രിന്റര്‍, 4,720 എച്ച്.ഡി. വെബ്ക്യാം, 4,578 ഡി.എസ്.എല്‍.ആര്‍. ക്യാമറ എന്നിവയാണ് സ്‌കൂളുകളില്‍ വിന്യസിച്ച ഉപകരണങ്ങള്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പദ്ധതി പൂര്‍ത്തീകരണത്തിനായി കിഫ്ബിയില്‍ നിന്നും 595 കോടി രൂപയും ക്ലാസ് മുറികള്‍ക്കായി പ്രാദേശിക തലത്തില്‍ 135.5 കോടി രൂപയും അനുവദിച്ചു. അടിസ്ഥാന സൗകര്യമൊരുക്കാന്‍ മാത്രം 730 കോടി രുപ വകയിരുത്തി. 2 ലക്ഷം കമ്പ്യൂട്ടറുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിന്യസിച്ചു. മുഴുവന്‍ അധ്യാപകര്‍ക്കും സാങ്കേതിക പരിശീലനം, കരിക്കുലം അധിഷ്ഠിത ഡിജിറ്റല്‍ വിഭവങ്ങളുമായി 'സമഗ്ര' വിഭവ പോര്‍ട്ടല്‍. 1,83,440 അധ്യാപകര്‍ക്ക് വിദഗ്ധ ഐസിടി പരിശീലനം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in