ഹെല്‍മറ്റില്‍ ക്യാമറ വേണ്ടെന്ന് ആവര്‍ത്തിച്ച് എംവിഡി ; മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

ഹെല്‍മറ്റില്‍ ക്യാമറ വേണ്ടെന്ന് ആവര്‍ത്തിച്ച് എംവിഡി ; മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. 1000 രൂപ പിഴ ഈടാക്കാനും ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ ഉത്തരവ് നല്‍കി.

ക്യാമറ സ്റ്റാന്‍ഡ് ഹെല്‍മെറ്റില്‍ ഘടിപ്പിച്ചാല്‍ ഹെല്‍മെറ്റ് കവചത്തിന്റെ സുരക്ഷിതത്വം ഇല്ലാതാക്കുമെന്നും ഹെല്‍മെറ്റില്‍ മാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. വീഡിയോ റെക്കോര്‍ഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉള്ളവര്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ ഡ്രൈവിംഗില്‍ നിന്ന് മാറുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

തറയില്‍ വീഴുമ്പോള്‍ തെന്നി നീങ്ങുന്ന വിധത്തിലുള്ള ഹെല്‍മെറ്റ് ഡിസൈന്‍ ക്യാമറ ഘടിപ്പിച്ച് കഴിയുമ്പോള്‍ അതിന്റെ സുരക്ഷിതത്വം ഇല്ലാതാവും. മോട്ടോര്‍ വാഹന വകുപ്പ് സെക്ഷന്‍ 53 അനുസരിച്ച് പൊതുജനങ്ങള്‍ക്കും വാഹനമോടിക്കുന്നയാള്‍ക്കും അപകടമുണ്ടാക്കുന്ന പ്രവര്‍ത്തിയാണിതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in