കനത്ത മഴ തുടരുന്നു, സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ്

കനത്ത മഴ തുടരുന്നു, സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് അവധി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

ഇന്നുമുതല്‍ ഓഗസ്റ്റ് അഞ്ച് വരെ വ്യാപകമായ മഴയ്ക്കും അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

സംസ്ഥാനത്ത് അഞ്ച് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കല്ലാര്‍കുട്ടി, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ നിന്ന് വെളളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിര്‍ത്തിയിട്ടുണ്ട്.

Related Stories

No stories found.
The Cue
www.thecue.in