മധ്യകേരളത്തില്‍ കനത്ത മഴ; മുണ്ടക്കയത്ത് വെള്ളം കയറി, വണ്ടന്‍പതാലില്‍ ഉരുള്‍പൊട്ടി

മധ്യകേരളത്തില്‍ കനത്ത മഴ; മുണ്ടക്കയത്ത് വെള്ളം കയറി, വണ്ടന്‍പതാലില്‍ ഉരുള്‍പൊട്ടി

Published on

മധ്യകേരളത്തില്‍ വീണ്ടും കനത്ത മഴ. കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്ത മഴയും ഇടി മിന്നലും റിപ്പോര്‍ട്ട് ചെയ്തു. മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വണ്ടന്‍പതാല്‍, തേക്കിന്‍കൂപ്പില്‍ ഉരുള്‍പൊട്ടി. ആളപായമില്ല.

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചിരുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചത്.

logo
The Cue
www.thecue.in