കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും; ജാഗ്രത മുന്നറിയിപ്പ്

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും; ജാഗ്രത മുന്നറിയിപ്പ്

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായെങ്കിലും കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴ വ്യാപകമാകുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം വടക്കന്‍ ജില്ലകളില്‍ നിലവില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നീരക്ഷണ വകുപ്പ് അറിയിക്കുന്നത്.

കേരളം കര്‍ണാടക തമിഴ്‌നാട് ലക്ഷദ്വീപ് തീരത്ത് ഒക്ടോബര്‍ 18 തിങ്കളാഴ്ച രാത്രി 11.30ഓടെ ഉയര്‍ന്ന തിരമാല ഉണ്ടാകാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പ് ഉണ്ട്.

കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in