കൊവിഡ് വാക്‌സിന്‍: യുവാക്കള്‍ കാത്തിരിക്കണം; ദുര്‍ബല വിഭാഗങ്ങള്‍ക്ക് മുന്‍ഗണനയെന്ന് ഡബ്യു.എച്ച്.ഒ.

കൊവിഡ് വാക്‌സിന്‍: യുവാക്കള്‍ കാത്തിരിക്കണം; ദുര്‍ബല വിഭാഗങ്ങള്‍ക്ക് മുന്‍ഗണനയെന്ന് ഡബ്യു.എച്ച്.ഒ.

Published on

ആരോഗ്യമുള്ള ചെറുപ്പക്കാര്‍ കൊവിഡ് വാക്‌സിനായി 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന. രോഗികള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്കായിരിക്കും കൊവിഡ് വാക്‌സിനില്‍ മുന്‍ഗണന നല്‍കുക. കൊവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജതമായി മുന്നോട്ട് പോകുന്നതിനിടെ ഡബ്യു.എച്ച്.ഒ.യിലെ മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെവരെ ആദ്യഘട്ടത്തില്‍ പരിഗണിക്കും. അവരില്‍ തന്നെ അപകട സാധ്യത കൂടുതലുള്ളവര്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കുമെന്നും സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു. 2021 ഓടെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു. എന്നാല്‍ ആവശ്യമായ അത്രയും ഉല്‍പ്പാദിപ്പിക്കാന്‍ അതിനുള്ളില്‍ കഴിയില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

75 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കിയാല്‍ മാത്രമേ കൊവിഡ് വ്യാപനം നടയാന്‍ കഴിയുകയുള്ളുവെന്നും ഡബ്യു.എച്ച്.ഒ. അറിയിച്ചു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി കൊവിഡ് വ്യാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് ലോകാരോഗ്യ സംഘടന വിമര്‍ശിച്ചു. വാക്‌സിന്‍ കണ്ടെത്തിയാല്‍ മാത്രമേ ഇതിനെക്കുറിച്ച് പറയാന്‍ കഴിയുകയുള്ളവെന്നാണ് സംഘടനയുടെ നിലപാട്.

logo
The Cue
www.thecue.in