ജില്ലാ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം; ഡോക്ടര്‍മാരുടെ വീഴ്ച കണ്ടെത്തി ആരോഗ്യമന്ത്രി

ജില്ലാ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം; ഡോക്ടര്‍മാരുടെ വീഴ്ച കണ്ടെത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനം. ഡോക്ടടര്‍മാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് കണ്ടെത്തിയത്. ഒപിയില്‍ ഡോക്ടര്‍മാര്‍ എത്താന്‍ വൈകുന്നതായും, വാര്‍ഡുകളില്‍ റൗണ്ട്‌സ് കൃത്യമായി നടക്കുന്നില്ലെന്നും മന്ത്രി പരിശോധനയില്‍ കണ്ടെത്തി.

മന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. ബുധനാഴ്ച 8.30യോടെയായിരുന്നു മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒപികളൊഴികെ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നില്ല. ഗൈനക്കോളജി വിഭാഗത്തില്‍ ഒപി ഇല്ലെന്ന് ബോര്‍ഡ് വെച്ചിരുന്നു. ഡോക്ടര്‍മാര്‍ വാര്‍ഡുകളില്‍ റൗണ്ട്‌സിലാണെന്നായിരുന്നു ആശുപത്രിഅധികൃതര്‍ മന്ത്രിയോട് പറഞ്ഞത്. ഇതനുസരിച്ച് മന്ത്രി വാര്‍ഡുകളില്‍ എത്തിയപ്പോള്‍ അവിടെയും ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു.

ആശുപത്രി അറ്റന്‍ഡന്‍സ് പരിശോധിച്ചതിലൂടെ ഡോക്ടര്‍മാരും, ജീവനക്കാരും എത്താന്‍ വൈകുന്നതായും കണ്ടെത്തി. ഇതോടെയാണ് മന്ത്രി നടപടിക്ക് നിര്‍ദേശം നല്‍കിയത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പകരം, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കൊപ്പമാണ് മന്ത്രി എത്തിയത്. നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ആരോഗ്യമന്ത്രി വീണ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in