പി ജി ഡോക്ടര്‍മാര്‍ സമരം തുടര്‍ന്നാല്‍ കര്‍ശന നടപടി: ആരോഗ്യമന്ത്രി

പി ജി ഡോക്ടര്‍മാര്‍ സമരം തുടര്‍ന്നാല്‍ കര്‍ശന നടപടി: ആരോഗ്യമന്ത്രി

കൊവിഡ് കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നതരത്തില്‍ സമരം ചെയ്യന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പി.ജി ഡോക്ടര്‍മാരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു.

ഒന്നാം വര്‍ഷ പിജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരത്തിന്റെ ആവശ്യം. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു.

ജനങ്ങളുടെ ചികിത്സ മുടങ്ങുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും പിന്മാറണമെന്നും അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

അതേസമയം നേരത്തെ പിജി ഡോക്ടര്‍മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റ് നടക്കുന്നത് വരെയുള്ള സമയത്തേക്ക് എന്‍.എ.ജെ.ആര്‍മാരെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെ സമരം പിന്‍വലിച്ചിരുന്നു.

ഇത് നടപ്പില്‍ വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വിഭാഗം പിജി ഡോക്ടര്‍മാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നോണ്‍ കൊവിഡ് ചികിത്സയിലും മനപൂര്‍വ്വം തടസം സൃഷ്ടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in