മതവിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ വീണ്ടും കേസ്

മതവിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ വീണ്ടും കേസ്

മതവിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

വെണ്ണല മാഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടിയില്‍ മുസ്ലിം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.

153 എ, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്. മുസ്ലിം വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട പി.സി ജോര്‍ജ് ഇപ്പോള്‍ ജാമ്യത്തിലാണ്.

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ നാളെ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.

Related Stories

No stories found.