'കുട്ടികളുടെ കയ്യില്‍ വാളല്ല പുസ്തകം വെച്ചുകൊടുക്കെടോ'; വിഎച്ച്പി റാലിക്കെതിരെ ഹരീഷ് ശിവരാമകൃഷ്ണന്‍

'കുട്ടികളുടെ കയ്യില്‍ വാളല്ല പുസ്തകം വെച്ചുകൊടുക്കെടോ'; വിഎച്ച്പി റാലിക്കെതിരെ ഹരീഷ് ശിവരാമകൃഷ്ണന്‍

നെയ്യാറ്റിന്‍കരയിലെ വി.എച്ച്.പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ഗായകനും സംഗീത സംവിധായകനുമായ ഹരീഷ് ശിവരാമകൃഷ്ണന്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം. കുട്ടികളുടെ കയ്യില്‍ വാള്‍ അല്ല പുസ്തകം വെച്ച് കൊടുക്കെടോ, പകയും പ്രതികാരവും വിദ്വേഷവും അല്ല സമാധാനം, സഹോദര്യം, സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കൂ, എന്നാണ് ഹരിഷ് ശിവരാമകൃഷ്ണന്‍ പറഞ്ഞത്. പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

ഹരീഷ് ശിവരാമകൃഷ്ണന്‍ പറഞ്ഞത്

പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ.പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ

നെയ്യാറ്റിന്‍കരയില്‍ ആര്‍.എസ്.എസ് പോഷക വിഭാഗമായ ദുര്‍ഗാവാഹിനി മാരകായുധങ്ങള്‍ ഏന്തി പ്രകടനം നടത്തിയതിനെതിരെ വിമര്‍ശനം ശക്തമാണ്. ഇത്തരം ആപല്‍ക്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കേരളത്തില്‍ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു.

സംഘപരിവാര്‍ സംഘടനയായ വി.എച്ച്.പിയുടെ വനിതാ വിഭാഗമായ ദുര്‍ഗാ വാഹിനി സംഘടിപ്പിച്ച റാലിയില്‍ വാളേന്തിയ സ്ത്രീകളെയും അതിന്റെ സംഘാടകരെയും വെറുതെ വിടരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ മാരാകായുധങ്ങള്‍ ഏന്തിയുള്ള ദുര്‍ഗാവാഹിനി പ്രകടനത്തിനെതിരെ നടപടിയെടുക്കാത്തതില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in